ക്രിക്കറ്റ് രണ്ടാം ലീഗ് മത്സരം സമാപിച്ചു

Tuesday 30 November 2021 12:58 AM IST

അമ്പലപ്പുഴ: സൺഡേ ക്രിക്കറ്റ് ക്ലബിന്റെ രണ്ടാം ലീഗ് മത്സരങ്ങൾ സമാപിച്ചു. ഒരാഴ്ചയിലധികമായി കരുനാഗപ്പള്ളി മുതൽ അരൂർ വരെയുള്ള വിവിധയിടങ്ങളിലായി നടത്തിവന്ന ജില്ലാതല മത്സരമാണ് സമാപിച്ചത്. പുന്നപ്ര കപ്പക്കട ഗ്രൗണ്ടിൽ നടന്ന സമാപന മത്സരം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ഒ.കെ. ഷെഫീക്ക് അദ്ധ്യക്ഷനായി. അൻസാരി, വി.കെ. നസറുദ്ദീൻ, രമിത്ത് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഷാനവാസ് സ്വാഗതം പറഞ്ഞു. ജില്ലാ സ്പോട്സ് കൗൺസിൽ സെക്രട്ടറി വി ജി. വിഷ്ണു സമ്മാനങ്ങൾ വിതരണം ചെയ്തു

Advertisement
Advertisement