ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ യാത്ര
Tuesday 30 November 2021 2:20 AM IST
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്കായുള്ള തെറാപ്പികൾക്കും കാൻസർ രോഗികളുടെ ചികിത്സകൾക്കും മാത്രമായി പുതുവർഷത്തിൽ കൊല്ലത്ത് നിന്ന് നെയ്യാറ്റിൻകര വരെ ആഴ്ചയിൽ രണ്ടു ദിവസം നഴ്സിംഗ് സൗകര്യത്തോടെ കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര നടത്തും.
നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെ.എസ്.ആർ.ടി.സി കോംപ്ളക്‌സിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി ആന്റണി രാജു, നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽഖാന് നൽകി ഫലകം പ്രകാശനം ചെയ്തു. മന്ത്രി ജി.ആർ. അനിൽ, കെ.എസ്.ആർ.ടി.സി എം.ഡി. ബിജു പ്രഭാകർ, യൂണിയൻ നേതാക്കളായ സി.കെ. ഹരികൃഷ്ണൻ, കെ.എൽ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.