ശുചീകരണ തൊഴിലാളികൾക്ക് ആദരം

Tuesday 30 November 2021 2:37 AM IST
തിരുവനന്തപുരം: രാജ്യത്തെ മികച്ച നഗരസഭയായി തലസ്ഥാനത്തെ മാറ്റിയതിൽ ഏറ്റവും വലിയ പങ്ക്‌ വഹിച്ചവരാണ്‌ ശുചീകരണ തൊഴിലാളികളെന്ന്‌ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം: രാജ്യത്തെ മികച്ച നഗരസഭയായി തലസ്ഥാനത്തെ മാറ്റിയതിൽ ഏറ്റവും വലിയ പങ്ക്‌ വഹിച്ചവരാണ്‌ ശുചീകരണ തൊഴിലാളികളെന്ന്‌ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ‘സ്വതന്ത്ര്യം തന്നെ അമൃതം പരിപാടി’യുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സാമൂഹിക അംഗീകാരം ശുചീകരണ തൊഴിലാളികൾക്ക്‌ നൽകിയ സംസ്ഥാനമാണ്‌ കേരളം. തിരുവനന്തപുരം നഗരസഭയെ രാജ്യത്ത്‌ ഒന്നാമത്തിക്കാൻ കൂട്ടായ്‌മ പരിശ്രമത്തിലൂടെ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജമീല ശ്രീധരൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ, കക്ഷി നേതാക്കൾ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.