അനുസ്മരണവും അവാർഡ് ദാനവും
Tuesday 30 November 2021 2:43 AM IST
തിരുവനന്തപുരം:പ്രശസ്ത നാടക നടനും സംവിധായകനുമായ വില്യം ഡിക്രൂസിന്റെ സ്മരണാർത്ഥം സൗപർണ്ണികാ തീരം ഏർപ്പെടുത്തിയ പ്രഥമ വില്യംഡിക്രൂസ് അവാർഡ് കലാസാംസ്കാരിക പ്രവർത്തകനായ സി.വി.പ്രേംകുമാറിന് ലഭിച്ചു.5,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് ഡിസംബർ 3ന് വൈകിട്ട് 4ന് പ്രസ്ക്ലബിൽ നടക്കുന്ന വില്യം ഡിക്രൂസ് അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ആന്റണി രാജു സമ്മാനിക്കും.വാർത്താ സമ്മേളനത്തിൽ ജൂറി അംഗങ്ങളായ അയിലം ഉണ്ണികൃഷ്ണൻ, പ്രൊഫ.അലിയാർ, സൗപർണ്ണികാ തീരം ജനറൽ സെക്രട്ടറി തോമസ്.എം, ട്രഷറർ വിൻസന്റ് എബ്രഹാം എന്നിവർ പങ്കെടുത്തു.