വെള്ളവും പുല്ലും തേടി പുഴകൾ മുറിച്ചുകടക്കുന്ന സീബ്ര കൂട്ടങ്ങളും വൈൽഡ് ബീസ്റ്റും; അത്യപൂർവ കാഴ്‌ചയാണ് മൃഗങ്ങളുടെ ഈ ദേശാടനം

Tuesday 30 November 2021 11:00 AM IST

പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്ചകളാണ് ഇൻടു ദി വൈൽഡിന്റെ പുതിയ എപ്പിസോഡിൽ. തെക്കുപടിഞ്ഞാറൻ കെനിയയിൽ ടാൻസാനിയൻ അതിർത്തിയിൽ സംരക്ഷിത പ്രദേശമായ മസായ് മാര നാഷണൽ റിസർവിലേക്കാണ് ആദ്യ യാത്ര. സിംഹം, ചീറ്റ, ആന, സീബ്ര, ഹിപ്പോ എന്നിവയുടെ വലിയ കൂട്ടത്തെ തന്നെ ഇവിടെ കാണാം.

മസായ് മാര നാഷണൽ റിസർവ് കെനിയയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. എല്ലാ വർഷവും ഗ്രേറ്റ് ആന്റലോപ് മൈഗ്രേഷൻ നടക്കുന്നത് ഇവിടെയാണ്, വൈൽഡ്ബീസ്റ്റും, സീബ്രകളും കൂട്ടത്തോടെ വെള്ളവും പുല്ലും തേടി നദികൾ മുറിച്ചുകടക്കുന്ന മനോഹരമായ കാഴ്‌ചകൾ അത്യപൂർവമായി മാത്രമേ കാണാൻ കഴിയൂ. ആ വലിയ ദേശാടനം ഈ എപ്പിസോഡിലൂടെ നിങ്ങൾക്കും കാണാം.

Advertisement
Advertisement