അയാൾ വളരെനന്നായി ചെയ‌്തിട്ടുണ്ട്, കാണുന്നവർക്കെല്ലാം കൊച്ചുമരക്കാരെ ഇഷ്‌ടമാകുമെന്ന് മോഹൻലാൽ
ലോകസിനിമയിൽ വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ് അച്ഛന്റെ കുട്ടിക്കാലം മകൻ അഭിനയിക്കുക എന്നത്. മരക്കാറിലൂടെ അത് സംഭവിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ. പ്രണവ് വളരെ നന്നായി തന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ടെന്നും, സിനിമ കാണുന്നവർക്കെല്ലാം പ്രണവിന്റെ പ്രകടനം ഇഷ്‌ടമാകുമെന്നും മോഹൻലാൽ വ്യക്തമാക്കി. ഗൾഫ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന പ്രത്യേകതയോടെയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2ന് തിയേറ്ററുകളിലെത്തുന്നത്. കൊവിഡ് സാഹരച്യത്തിൽ ബ്രിട്ടനിൽ സിനിമാ പ്രേമികളെ തിയേറ്ററുകളിലേക്ക് തിരികെ എത്തിക്കാൻ ജെയിംസ് ബോണ്ട് എന്തുചെയ‌്തോ? അതുതന്നെയാണ് മരക്കാറിലും നിക്ഷിപ്‌തമായിരിക്കുന്നത്.
സുനിൽ ഷെട്ടി, അർജുൻ, പ്രഭു, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രിയദർശന്റെ സംവിധാനത്തിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മരക്കാർ ഇതിനോടകം പല തിയേറ്ററുകളിലും ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞുകഴിഞ്ഞു.