വിസ്‌മയം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും ഈ ദൃശ്യത്തെ, മരക്കാർ ഗ്രാൻഡ് ട്രെയിലർ
ദൃശ്യവിസ്‌മയം എന്നല്ലാതെ ഈ മലയാള സിനിമയുടെ ട്രെയിലറിനെ മറ്റൊരു വാക്കുകൊണ്ടും ഉപമിക്കാനാകില്ല. മരക്കാർ അറബിക്കടലിന്റെ സിംഹം ഗ്രാൻഡ് ട്രെയിലർ പുറത്തിറങ്ങി. അമ്പരപ്പിക്കുന്ന യുദ്ധസീനുകളും സംഘട്ടനങ്ങളും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നു.
ചിത്രം ഡിസംബർ 2ന് തീയേറ്ററിലെത്തും. മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. അഞ്ചു ഭാഷകളിൽ ആയി അമ്പതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മാർവെൽ സിനിമകൾക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വി.എഫ്.എക്‌സ് ഒരുക്കിയത്.
ലോക സിനിമയിലെ തന്നെ പല വമ്പൻ സിനിമകൾക്കും വി എഫ് എക്‌സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് ചിത്രം നിർമ്മിച്ചത്.