കൊവിഡ് ആന്റിബോഡി ചികിത്സയുമായി യു.എ.ഇ

Wednesday 01 December 2021 12:44 AM IST

അബുദാബി : കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ ആന്റിബോഡി ചികിത്സ വികസിപ്പിച്ച് അബുദാബി. കാസിരിവിമാബ്, ഇംഡെവിമാബ് എന്നിവയുടെ മോണോക്ലോണൽ ആന്റിബോഡി സംയോജിപ്പിച്ച് ശരീരത്തിലേക്കു കുത്തിവയ്ക്കുന്ന തെറാപ്പി റീജൻ–കോവ് എന്നും അറിയപ്പെടുന്നു.

ഗുരുതരമല്ലാത്ത കൊവിഡ് ലക്ഷണമുള്ളവർക്ക് ഈ തെറാപ്പി ഫലപ്രദമാണെന്നും ഇതിലൂടെ രോഗികൾ ഗുരുതരാവസ്ഥയിലേക്കു പോകുന്നത് തടയാനാകുമെന്നും അബുദാബി ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽ കാബി പറഞ്ഞു. അതേ സമയം ഇത് കൊവിഡിനെതിരായ വാക്സിനല്ലെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ഇതു ഗുണം ചെയ്യും. യു.എ.ഇ വികസിപ്പിച്ച സൊട്രോവിമാബ് ആന്റി വൈറൽ മരുന്ന് നൽകിയ രോഗികളിൽ 97% പേർക്കും 14 ദിവസത്തിനകം സുഖപ്പെട്ടതായും അൽകാബി പറഞ്ഞു. സ്വിസ് മരുന്ന് നിർമാതാക്കളായ റോഷും അബുദാബി ആരോഗ്യവിഭാഗവും ചേർന്നാണ് പുതിയ തെറാപ്പി വികസിപ്പിച്ചത്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഓഗസ്റ്റിൽ അടിയന്തര ഉപയോഗത്തിനായി റീജൻ കോവിന് അംഗീകാരം നൽകിയിരുന്നു.

Advertisement
Advertisement