ക​ട​യി​ൽ​ ​മോ​ഷ​ണം മൂ​ന്ന് ​പേ​ർ​ ​പി​ടി​യിൽ

Wednesday 01 December 2021 12:04 AM IST

കൊ​ല്ലം​:​ ​ക​ട​യു​ടെ​ ​പൂ​ട്ട് ​ത​ക​ർ​ത്ത് ​മേ​ശ​യി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 3,000​ ​രൂ​പ​യും​ 3,400​ ​രൂ​പ​യു​ടെ​ ​പ​ല​ച​ര​ക്ക് ​സാ​ധ​ന​ങ്ങ​ളും​ ​മോ​ഷ്ടി​ച്ച​ ​സം​ഘം​ ​പി​ടി​യി​ലാ​യി.​ ​ഇ​ര​വി​പു​രം​ ​വാ​ള​ത്തും​ഗ​ൽ​ ​ശ​ര​വ​ണ​ ​ന​ഗ​ർ​ 108​ ​പു​ത്ത​ൻ​ ​വ​യ​ലി​ൽ​ ​വീ​ട്ടി​ൽ​ ​സു​ധീ​ഷ് ​(24​),​ ​സ​ഹോ​ദ​ര​ൻ​ ​മ​ഹേ​ഷ് ​(23​),​ ​ഇ​ര​വി​പു​രം​ ​ആ​ക്കോ​ലി​ൽ​ ​ഇ​ട​ക്കു​ന്ന​ത് ​വ​യ​ലി​ൽ​ ​വീ​ട്ടി​ൽ​ ​ര​ഞ്ജി​ത്ത് ​(23​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​വാ​ള​ത്തും​ഗ​ൽ​ ​ജോ​ളി​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​സ​ന്തോ​ഷി​ന്റെ​ ​വീ​ടി​നോ​ട് ​ചേ​ർ​ന്നു​ള​ള​ ​ക​ട​യി​ലാ​ണ് 25​ന് ​വെ​ളു​പ്പി​ന് ​ഒ​ന്ന​ര​യോ​ടെ​ ​മോ​ഷ​ണം​ ​ന​ട​ന്ന​ത്.​ ​ക​ട​യി​ലെ​ ​സി.​സി​ ​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​മോ​ഷ്ടാ​ക്ക​ളെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​പ്ര​തി​ക​ൾ​ ​പ​ത്ത​നം​തി​ട്ട​ ​ച​ന്ദ​ന​പ്പ​ള​ളി​യി​ലു​ള​ള​താ​യി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ടി.​ ​നാ​രാ​യ​ണ​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ഇ​വ​ർ​ ​പി​ടി​യി​ലാ​യ​ത്.​ ​ഇ​ര​വി​പു​രം​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​വി.​വി.​അ​നി​ൽ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​ഐ​ ​മാ​രാ​യ​ ​അ​രു​ൺ​ഷാ,​ ​ജ​യ​കു​മാ​ർ,​​​ ​എ.​എ​സ്.​ഐ​ ​മ​ഞ്ജു​ഷ,​ ​സി.​പി.​ഒ​ ​ദീ​പു,​ ​സു​മേ​ഷ് ​ബേ​ബി​ ​എ​ന്നി​വ​രാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.