സി.ഐ.എസ്.എഫ് തുമ്പ യൂണിറ്റിന് അമ്പതാണ്ട്

Wednesday 01 December 2021 2:21 AM IST

തിരുവനന്തപുരം: തുമ്പ വി.എസ്.എസ്.സി കാമ്പസിന്റെ സുരക്ഷാചുമതല കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്സ് ഏറ്റെടുത്തിട്ട് അമ്പതാണ്ട് പൂർത്തിയായി. 1971 നവംബർ 27നാണ് സുരക്ഷാ ചുമതല സി.ഐ.എസ്.എഫ് ഏറ്റെടുത്തത്. ചടങ്ങിന്റെ ഭാഗമായി കരാർ തൊഴിലാളികൾക്ക് ബോധവത്കരണം, സമീപവാസികളുടെ കുട്ടികൾക്ക് കരിയർ ഗൈഡൻസ്, സ്കൂൾ വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരം, പരിസരശുചീകരണം തുടങ്ങി വിവിധ പരിപാടികൾ നടത്തി. സി.ഐ.എസ്.എഫ് കമാൻഡന്റ് സത്യേന്ദ്രകുമാർ ത്ധാ ഉദ്ഘാടനം ചെയ്‌തു. സമാപന ചടങ്ങിൽ വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്‌തു.

Advertisement
Advertisement