ജില്ലയിൽ എയ്ഡ്സ് ബാധിതർ 1537

Thursday 02 December 2021 12:00 AM IST

കോട്ടയം: എയ്ഡ്സ് ബോധവത്കരണവും പരിശോധനാ സംവിധാനവും ശക്തമാക്കുന്നതിനിടെ ജില്ലയിൽ ഈ വർഷം ഇതുവരെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് 83 പേരിൽ. ജില്ലയിൽ ഇതുവരെ 1537 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ ജില്ലയാണ് കോട്ടയം. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും എച്ച്.ഐ.വി ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഗർഭിണികൾക്കും ടി.ബി രോഗികൾക്കും ആശുപത്രിയിൽ എച്ച്.ഐ.വി ടെസ്റ്റ് നടത്തുന്നുണ്ട്. ഈ വർഷം ഇതുവരെ നാലു ഗ‌ർഭിണികളിലും കഴിഞ്ഞ വർഷം മൂന്ന് ഗർഭിണികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയിൽ പുരുഷന്മാരാണ് പിന്നിൽ. രോഗലക്ഷണം പ്രകടമാകുന്ന സമയത്തേ മരുന്നു കഴിച്ച് തുടങ്ങിയാൽ കൂടുതൽ കാലം ജീവിക്കാം.

ലഹരിക്ക് അടിമകളാവരിലാണ് ഏറെയും രോഗം സ്ഥിരീകരിച്ചത്. ഒരേ സൂചി ഉപയോഗിച്ചുള്ള ലഹരി ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവുമാണ് രോഗത്തിന് കാരണമെന്നാണ് കണ്ടെത്തൽ. രോഗം സ്ഥിരീകരിച്ചവരെല്ലാം നിരീക്ഷണത്തിലും ചികിൽസയിലുമാണ്.

അണുബാധ കണ്ടെത്തിയാൽ കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലെ എ.ആർ.ടി. കേന്ദ്രത്തിലാണ് അയയ്ക്കുന്നത്. രോഗികൾക്ക് തുടർ സേവനങ്ങൾക്കായി കെയർ സപ്പോർട്ട് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

സാദ്ധ്യത കൂടുതലുള്ളവർ

 ബാഹ്യരതിയിൽ ഏർപ്പെടുന്നവർ

 സ്ത്രീ ലൈംഗിക തൊഴിലാളികൾ
 പുരുഷ സ്വവർഗാനുരാഗികൾ
 മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ
 അന്യസംസ്ഥാന തൊഴിലാളികൾ
 ദീർഘദൂര ട്രക്ക് ഡ്രൈവർമാർ

 ഈ വർഷം രോഗം

സ്ഥിരീകരിച്ച

ഗർഭിണികൾ: 4

 ജില്ലയിൽ ആകെ

എച്ച്.ഐ.വി

ബാധിതർ 1537

'' എച്ച്.ഐ.വി നിയന്ത്രണ വിധേയമാണ് ജില്ലയിൽ. ബോധവത്കരണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്''

-ഡോ.ട്വിങ്കിൾ പ്രഭാകർ, (എയ്ഡ് കൺട്രോൾ സൊസൈറ്റി)

Advertisement
Advertisement