കെ.ജി​.എഫി​ലെ വില്ലൻ ഗരുഡ റാം നായകനാകുന്ന സ്തംഭം 2

Thursday 02 December 2021 4:48 AM IST

ബാം​ഗ്ലൂ​ർ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​യ​ ​ഡെ​ക്കാ​ൻ​ ​കിം​ഗ് ​മൂ​വി​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​മ​ല​യാ​ള​ത്തി​ൽ​ ​ഒ​രു​ക്കു​ന്ന​ ​പ്ര​ഥ​മ​ ​ചി​ത്ര​മാ​യ​ ​സ്തം​ഭം​ 2​ ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഡി​സം​ബ​ർ​ ​മൂ​ന്നാം​വാ​രം​ ​പാ​ല​യി​ൽ​ ​ആ​രം​ഭി​ക്കും.30​ ​വ​ർ​ഷ​മാ​യി​ ​ബാം​ഗ്ലൂ​രി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വ്യ​വ​സാ​യ​ ​പ്ര​മു​ഖ​നും​ ​മ​ല​യാ​ളി​യു​മാ​യ​ ​ബി​ജു​ ​ശി​വാ​ന​ന്ദ് ,​ ​സ​തീ​ഷ് ​പോ​ൾ.​വി.​രാ​ജ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​സി​നി​മ​യി​ൽ​ ​ഗ​രു​ഡ​ ​റാം​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​സൂ​പ്പ​ർ​ഹി​റ്റ് ​വി​ജ​യം​ ​നേ​ടി​യ​ ​കെ​ ​ജി​ ​എ​ഫ് ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​വി​ല്ല​ൻ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചു​ ​ജ​ന​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ഗ​രു​ഡ​ ​റാം​ ​ആ​ദ്യ​മാ​യി​ ​നാ​യ​ക​ ​വേ​ഷ​മ​ണി​യു​ന്ന​ ​ചി​ത്ര​മാ​ണി​ത് .​ ​നാ​യ​ക​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​മ​റ്റൊ​രു​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ത​മി​ഴ് ​ക​ന്ന​ട​ ​ന​ട​ൻ​ ​സ​ന്ദീ​പ് ​ഷെ​രാ​വ​ത്ത് ​ആ​ണ്.​ ​മി​സ് ​ഇ​ന്ത്യ​ ​റ​ണ്ണ​റ​പ്പ് ​ആ​ലി​യ,​ ​ബേ​ബി​ ​അ​ന്ന​ ​എ​ലി​സ​ബ​ത്ത് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​അ​ഭി​നേ​താ​ക്ക​ൾ. മു​ഴു​നീ​ള​ ​ആ​ക്ഷ​ൻ​ ​ചി​ത്ര​മാ​യ​ ​സ്തം​ഭം​ 2​ ​സ​തീ​ഷ് ​പോ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​യി​രി​ക്കു​ന്ന​ത് ​പോ​ൾ​ ​ബ്ര​ദേ​ഴ്‌​സ് ​ആ​ണ്.​ ​ചാ​യാ​ഗ്ര​ഹ​ണം​ ​കെ.​സി.​ ​ദി​വാ​ക​ർ,​ ​എ​ഡി​റ്റിം​ഗ്ശ്രീ​ക​ർ​ ​പ്ര​സാ​ദ്,​ ​സം​ഘ​ട്ട​നം​ ​ഹ​രി​മു​രു​ക​ൻ. വാ​ർ​ത്ത​ ​അ​ഞ്ജു​ ​അ​ഷ​റ​ഫ്‌.