അപകട മേഖലകളിൽ ഇന്റലിജന്റ് കാമറ

Thursday 02 December 2021 7:30 AM IST

കല്ലമ്പലം:ദേശീയപാതയിലെ അപകട മേഖലകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായി സഹകരിച്ച് ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.കടമ്പാട്ടുകോണം,നാവായിക്കുളം, കല്ലമ്പലം ജംഗ്ഷൻ,വർക്കല - നഗരൂർ റോഡുകൾ,ആലംകോട് കൂടാതെ ശിവഗിരി,വർക്കല റെയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങളിലാണ് ആദ്യ പടിയായി കാമറകൾ സ്ഥാപിക്കുന്നത്.ഇതിൽ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം,ആലംകോട് കൂടാതെ ദേശീയപാതയിലെ പ്രധാന ഇടറോഡുകൾ എന്നീ സ്ഥലങ്ങളിലാണ് ഇപ്പോൾ സ്ഥാപിച്ചുകഴിഞ്ഞു. ദേശീയപാതയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും മറ്റ് സ്ഥലങ്ങളിൽ നിയമ ലംഘനം കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി.കെൽട്രോണിനാണ് കാമറ സ്ഥാപിക്കൽ ചുമതല.

Advertisement
Advertisement