ഒരുവിധം എല്ലാ ജീവനക്കാ‌രും ആവശ്യപ്പെട്ടു, മരക്കാർ കാണാൻ കമ്പനിക്ക് അവധി നൽകി എംഡി

Wednesday 01 December 2021 9:31 PM IST

പ്രേക്ഷകർ കാത്തിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ ഒരു കൗതുകവാർത്ത ശ്രദ്ധേയമാവുകയാണ്. ജീവനക്കാരുടെ ആവശ്യ പ്രകാരം മരക്കാർ കാണുന്നതിന് കമ്പനിക്ക് മുഴുവനായി അവധി നൽകിയിരിക്കുകയാണ് അതിന്റെ എംഡി.

ചെന്നയിൽ പ്രവർത്തിക്കുന്ന ഒരു ടെലി കോളിംഗ് കമ്പനിയായ പികെ ബിസിനസ് സൊല്യൂഷൻസാണ് മരക്കാർ റിലീസ് ദിവസം കമ്പനിക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജീവനക്കാരുള്ള കമ്പനിയിൽ എല്ലാവരും മോഹൻലാൽ ചിത്രം കാണാൻ പോകുന്നതിനാൽ കമ്പനിക്ക് തന്നെ ലീവ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പികെ ബിസിനസ് സൊല്യൂഷൻ എം ഡി അഖിൽ പരമേശ്വരൻ കൗടല്യ പറഞ്ഞു.

ഡിസംബർ 2,3 എന്നിങ്ങിനെ രണ്ട് ദിവസങ്ങളാണ് ജീവനക്കാർക്ക് സിനിമ കാണാനായി കമ്പനി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി നൽകുക മാത്രമല്ല കമ്പനിയിലെ എല്ലാ ജീവനക്കാർക്കും തിയേറ്ററുകളിൽ ടിക്കറ്റ് ഉറപ്പാക്കുക കൂടി ചെയ്തിരിക്കുകയാണ് പികെ ബിസിനസ് സൊല്യൂഷൻസ്‌.

PK Business Solutions,Chennai has officially declared a Holiday on 2nd & 3rd of December on account of Mohanlal's...

Posted by Mohanlal Fans Club on Wednesday, 1 December 2021

Advertisement
Advertisement