ഓട്ടോ -ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്

Thursday 02 December 2021 12:39 AM IST

തിരുവനന്തപുരം: ഓട്ടോ -ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കാൻ തീരുമാനിച്ചതായി കൺവീനർ കെ.എസ്.സുനിൽകുമാർ അറിയിച്ചു. സംയുക്ത സമരസമിതി നേതാക്കളായ കെ.എസ്.സുനിൽകുമാർ, നാലാഞ്ചിറ ഹരി (സി.ഐ.ടി.യു), വി.ആർ.പ്രതാപൻ (ഐ.എൻ.ടി.യു.സി), പട്ടം ശശിധരൻ (എ.ഐ.ടി.യു.സി), കവടിയാർ ധർമ്മൻ (കെ.ടി.യു.സി), സലിംബാബു (ടി.യു.സി.എ), ജോസ്‌കുട്ടി പൂവേലി (കെ.ടി.യു (എം)), സി.ടി.വിജയൻ (യു.ടി.യു.സി), മനയത്ത് ചന്ദ്രൻ (എച്ച്.എം.എസ്) എന്നിവരടങ്ങിയ സംഘം ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. 9ന് സംസ്ഥാന സമരപ്രഖ്യാപന കൺവെൻഷൻ തലസ്ഥാനത്ത് നടത്തും.

Advertisement
Advertisement