മരിച്ച കർഷകരെപ്പറ്റി അറിയില്ലെന്ന് കേന്ദ്രമന്ത്രി

Thursday 02 December 2021 12:00 AM IST

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരെപ്പറ്റിയും സമരക്കാർക്കെതിരെ എടുത്ത കേസുകളെപ്പറ്റിയും അറിയില്ലെന്ന് കേന്ദ്രസർക്കാർ. എ.എം.ആരിഫ്, എം.കെ.പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ടി.എൻ.പ്രതാപൻ, ആന്റോ ആന്റണി തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

കേന്ദ്രസർക്കാരിന്റെ ഇൗ മറുപടി സത്യം പുറത്തുവരുമെന്ന് പേടിച്ചിട്ടാണെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. കണക്കുകൾ ശേഖരിക്കാനും മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമെങ്കിലും നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
Advertisement