വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

Thursday 02 December 2021 4:40 PM IST

വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി സംഗീത ഇതിഹാസം ഇളയരാജ. വിജയ് സേതുപതിയെ നായകനാക്കി എം.മണികണ്ഠൻ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരെയാണ് ഇളയരാജ രംഗത്തെത്തിയത്. ചിത്രത്തിൽ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന പരാതിയുമായി ഇളയരാജ തമിഴ്‌നാട് മ്യൂസിക് യൂണിയനെ സമീപിച്ചു.

ചിത്രത്തിൽ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാൽ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തൃപ്തരായില്ല. തുടർന്ന് സംഗീത സംവിധായകൻ സന്തോഷ് നാരായണനെ ഏൽപ്പിക്കുകയായിരുന്നു.

തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ നീക്കം നടത്തിയതെന്നാണ് ഇളയരാജയുടെ ആരോപണം.

Advertisement
Advertisement