കോട്ടയം പ്രസ്ക്ലബിനൊപ്പം ഷാജിയും രജതജൂബിലിയിൽ

Friday 03 December 2021 12:57 AM IST

കോട്ടയം : "ഹലോ ഇത് ഷാജി ചേട്ടനാ, ഷാജി സാറാ ,ഷാജിയാ...മാദ്ധ്യമങ്ങളുടെ തറവാടായ കോട്ടയത്ത് അരനൂറ്റാണ്ടു പിന്നിടുന്ന പ്രസ് ക്ലബിനൊപ്പം നിന്ന് രജതജൂബിലി പിന്നിടുന്ന ഷാജി ഫോണിൽ വിളിക്കുന്നവരോട് ആളും തരവുമനുസരിച്ച് ബഹുമാനം ചേർത്ത് തന്റെ പേര് പറയും. എന്നാൽ എല്ലാം അച്ചായൻ മയമായ കോട്ടയത്ത് ഷാജിയും ഇപ്പോൾ ഷാജിച്ചായനാണ്. ഒരു പടി കൂടി കടന്ന് ന്യൂജെൻ ചാനൽ പിള്ളേരുടെ നാവിൻ തുമ്പിൽ ഷാജി പാപ്പാൻ. അക്ഷരനഗരിയുടെ ഒരു കാലത്തെ മാദ്ധ്യമ ചരിത്രം പറയാൻ വിവിധ മാദ്ധ്യമ പ്രവർത്തകരുടെ വീര സാഹസിക കഥകൾ ഒരു കാരണവരെപ്പോലെ അടക്കം പറയാൻ ഷാജിയല്ലാതെ മറ്റാരുമില്ല. 1970ൽ പതിനാലാം വയസിൽ അഞ്ചു രൂപ ശമ്പളത്തിൽ പ്രസ്ക്ലബിന്റെ പടി കയറുമ്പോൾ യഥാർത്ഥ പേര് എം.ഡി.സാജി എന്നായിരുന്നു. സാജി എന്നു വിളിക്കാൻ ഒരു സുഖമില്ലെന്നു പറഞ്ഞു ഷാജി ആക്കിയത് പ്രസ്ക്ലബിന്റെ ആദ്യ സെക്രട്ടറിയും പ്രശസ്ത പത്രപ്രവർത്തകനുമായിരുന്ന കെ.എം.റോയിയായിരുന്നു.

ഷാജി ആ പഴയകാല ഓർമ്മകൾ അയവിറക്കുകയാണ് : " ആനന്ദ മന്ദിരം ഹോട്ടൽ (പഴയ പേര് എസ്.എൻ.വി) ഉടമ ഗോപാലപിള്ള സൗജന്യമായി ഹോട്ടലിന് മുകളിൽ നൽകിയ മുറിയിലായിരുന്നു ആദ്യ പ്രസ് ക്ലബ്. വിവിധ പത്രങ്ങളുടെ സബ് ഏജന്റായിരുന്നു അന്നു ഞാൻ. അനുജൻ പ്രസാദായിരുന്നു പ്രസ്ക്ലബിലെ സഹായി. മറ്റൊരു ജോലി കിട്ടി അനുജൻ പോയതോടെ ഞാൻ പകരക്കാരനായി. വിരലിലെണ്ണാവുന്ന പത്രക്കാരെ അന്നുണ്ടായിരുന്നുള്ളൂ. അവർക്ക് ആനന്ദമന്ദിരം ഹോട്ടലിൽ നിന്ന് ടിഫിൻ നൽകും. അത് വിളമ്പണം. ഹോംഗാഡ് മൈതാനത്തിന് സമീപം പ്രസ്ക്ലബ് പണിയാൻ സർക്കാർ സ്ഥലം നൽകിയതോടെ ഫണ്ട് ശേഖരണത്തിന് പത്രപ്രവർത്തകരുടെ സംഘം നാലായി തിരിഞ്ഞ് രാവിലെ കാശുകാരെ തേടി ഇറങ്ങും. ആദ്യകാല പത്രപ്രവർത്തകർ അങ്ങനെ കഷ്ടപ്പെട്ട് പണിതതാണ് തിരുനക്കരയിലെ ആദ്യ പ്രസ്ക്ലബ്. എൻ.ചെല്ലപ്പൻപിള്ള പ്രസിഡന്റും, കെ.എം.റോയി ആദ്യ സെക്രട്ടറിയുമായി. പത്രസമ്മേളനങ്ങളിൽ പത്രങ്ങളുടെ പേരെഴുതിയ തടിക്കട്ട ലേഖകരിരിക്കുന്ന മേശയുടെ മുകളിൽവച്ചിരിക്കും. നിരവധി കഥകളാണ് ഷാജിയ്ക്ക് പറയാനുള്ളത്. മുഖ്യമന്ത്രിയും, മന്ത്രിമാരുമായ നിരവധി രാഷ്ട്രീയക്കാരോടും ഉന്നത ഉദ്യോഗസ്ഥരോടും അടുത്ത ബന്ധമുണ്ടായിട്ടും സ്വന്തം ആവശ്യത്തിന് ഉപയോഗപ്പെടുത്തിയിട്ടില്ല. രണ്ടര ലക്ഷം രൂപയോളം ചെലവഴിച്ച് ഷാജിയുടെ ഹൃദയശസ്ത്രക്രിയ നടത്തിയത് പത്രപ്രവർത്തകരായ സുമനസുകളായിരുന്നു. ഇന്ന് 66 വയസായിട്ടും വിരമിക്കലില്ലാതെ പ്രസ്ക്ലബിന്റെ പരിച്ഛേദമായി തുടരുകയാണ്.

അച്ഛനും, അമ്മയും കഴിഞ്ഞാൽ പ്രസ് ക്ലബാണ് എന്റെ എല്ലാം. ഇനി ഒരു ജന്മമുണ്ടെങ്കിൽ എല്ലാവരുടേയും സ്നേഹമേറ്റുവാങ്ങി കാരണവരായി ഇവിടെ തുടരണമെന്നാണ് ആഗ്രഹ

Advertisement
Advertisement