മിർസാപൂർ നടൻ ബ്രഹ്മമിശ്ര മരിച്ച നിലയിൽ

Friday 03 December 2021 12:28 AM IST

മുംബയ്: മിർസാപൂർ വെബ് സിരീസിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്മ മിശ്രയെ മുംബയിലെ വെർസോവയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പൊലീസ്. ഹൃദയഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

നടന്റെ ഫ്ലാറ്റിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫ്ലാറ്റിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് അകത്ത് പ്രവേശിച്ചത്. പരിശോധനയിൽ ടോയ്‌ലറ്റിലെ തറയിലാണ് മൃ‌തദേഹം കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസം. പോസ്റ്റ്‌മോർട്ടത്തിനായി മൃതശരീരം മുംബയ് കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.

മിർസാപൂരിൽ ലളിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബ്രഹ്മ മിശ്ര ശ്രദ്ധ നേടിയത്.