മലചവിട്ടാനൊരുങ്ങി അമ്പലപ്പുഴ പേട്ടസംഘം

Friday 03 December 2021 12:00 AM IST

അമ്പലപ്പുഴ: അയ്യപ്പന്റെ മാതൃസ്ഥാനമായ അമ്പലപ്പുഴയിൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പേട്ടസംഘത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ആഴി പൂജയാണ് ഇതിൽ പ്രധാനം. 15 ആഴി പൂജകളാണ് ഈ തീർത്ഥാടന കാലയളവിൽ നടത്തുക. ഇതിൽ പതിന്നാലെണ്ണം പൂർത്തിയായി. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള ആഴി പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

51 ദിവസത്തെ അന്നദാനത്തിന് പകരം 5ന് ക്ഷേത്രം ഊട്ടുപുരയിൽ അന്നദാനം നടക്കും. ക്ഷേത്രം പടിഞ്ഞാറെ ആനക്കൊട്ടിലിൽ അയ്യപ്പന്മാർക്കായി സേവന കേന്ദ്രം തുറന്നു. ദേവസ്വത്തിൽ നിന്ന് രസീത് വാങ്ങി വരുന്നവർക്ക് ഇരുമുടിക്കെട്ട് നിറക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി ചുക്കുകാപ്പി വിതരണവും നടത്തും. 2022 ജനുവരി 5 മുതൽ 16 വരെയാണ് അമ്പലപ്പുഴ സംഘത്തിന്റെ തീർത്ഥാടനം. 11നാണ് എരുമേലി പേട്ട തുള്ളൽ.

തീർത്ഥാടനം ഇങ്ങനെ

ജനുവരി 5: കെട്ടുനിറയ്ക്കൽ

6ന്: രഥയാത്ര നഗര പ്രദക്ഷിണം

7ന്: രഥയാത്രയ്ക്ക് കവിയൂരിൽ വിശ്രമം

8ന്: മണിമലയിൽ വിശ്രമം

9ന്: മണിമലക്കാവ് ദേവീക്ഷേത്രത്തിൽ ആഴി പൂജ

10ന്: എരുമേലി

11ന്: എരുമേലി പേട്ട തുള്ളൽ

13ന്: പമ്പ സദ്യ

14ന്: നെയ്യഭിഷേകം, മഹാനിവേദ്യം

15ന്: മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന് ശീവേലി എഴുന്നെള്ളത്ത്, കർപ്പൂരാഴി പൂജ, മലയിറക്കം

16ന്: അമ്പലപ്പുഴ ക്ഷേത്രത്തിൽ തിരിച്ചെത്തും

""

ദേവസ്വം ബോർഡ് അനുവദിക്കുന്ന എണ്ണം ഭക്തർ പേട്ടതുള്ളൽ സംഘത്തിൽ പങ്കെടുക്കും. എരുമേലി വരെ രഥഘോഷയാത്രയായും തുടർന്ന് അനുമതി ലഭിക്കുകയാണെങ്കിൽ കാൽനടയായും അല്ലാത്ത പക്ഷം പ്രത്യേക വാഹനത്തിലും യാത്ര തുടരും.

എൻ. ഗോപാലകൃഷ്ണപിള്ള

സമൂഹപ്പെരിയോൻ

Advertisement
Advertisement