കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരന് മർദ്ദനം

Friday 03 December 2021 12:35 AM IST

തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയർമാനും കോൺഗ്രസ് വിമത നേതാവുമായ മമ്പറം ദിവാകരനെ അക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം ആറു മണിക്കാണ് സംഭവം.

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പനി ബാധിച്ച് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ അഞ്ചംഗ സംഘം മർദ്ദിച്ചുവെന്നാണ് മമ്പറം ദിവാകരന്റെ പരാതി. തലശ്ശേരി പൊലീസ് അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഈ മാസം അഞ്ചിന് നടക്കുന്ന തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിനെതിരെ നിലവിലുള്ള ചെയർമാൻ കൂടിയായ മമ്പറം സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. ഇതടക്കമുള്ള അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ. കരുണാകരൻ ട്രസ്റ്റ് നടത്തിപ്പ് അടക്കമുള്ള വിവിധ വിഷയങ്ങളിൽ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ്, കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി മമ്പറം പരാതി നൽകിയത്.

അതേസമയം​ ​ത​ല​ശേ​രി​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​സ​ഹ​ക​ര​ണ​ ​ആ​ശു​പ​ത്രി​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് മ​മ്പ​റം​ ​ദി​വാ​ക​ര​ൻ​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണം​ ​തേ​ടി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ക​മ്മി​ഷ​ന്റെ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​ഹ​ർ​ജി​ ​വെ​ള്ളി​യാ​ഴ്ച​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.

Advertisement
Advertisement