കസ്‌തൂരിരംഗൻ റിപ്പോർട്ട്: കേന്ദ്രം വിളിച്ച യോഗം ഇന്ന്
Friday 03 December 2021 12:37 AM IST
ന്യൂഡൽഹി: കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപന വിഷയത്തിൽ കേരളത്തിന്റെ അഭിപ്രായം തേടാൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വിളിച്ച ചർച്ച ഇന്ന്. ഉച്ചയ്‌ക്ക് ഒന്നരയ്ക്ക് ഒാഫ്‌ലൈനായാണ് യോഗം. കേരളത്തിൽ നിന്നുള്ള എം.പിമാരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ചർച്ചയുമായി ബന്ധപ്പെട്ട് എം.പിമാരെ വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്ന് എം.പിമാരായ ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവർ കുറ്റപ്പെടുത്തി.
880ൽ അധികം ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം മുൻനിറുത്തിയാണ് ഇന്നത്തെ യോഗം.