സൗദിയുമായി എയർ ബബിളിന് നീക്കമെന്ന് മന്ത്രി
Friday 03 December 2021 12:49 AM IST
ന്യൂഡൽഹി: അന്താരാഷ്‌ട്ര വിമാന സർവീസ് വിലക്ക് നീട്ടിയ സാഹചര്യത്തിൽ സൗദി അറേബ്യയുമായി എയർ ബബിൾ കരാറിന് ശ്രമിക്കുന്നുണ്ടെന്നും നിർദ്ദേശങ്ങൾ സമർപ്പിച്ചതായും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുസ്ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീറിനെ അറിയിച്ചു. ഇന്ത്യയുമായി എയർബബിൾ കരാർ ഇല്ലാത്ത സൗദി അടക്കം പത്തു രാജ്യങ്ങൾക്കാണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. നിലവിൽ യു.എസ്, കാനഡ, ഫ്രാൻസ് തുടങ്ങി 31 രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് എയർബബിൾ കരാറുണ്ട്.