ഇന്ത്യയിലും ജനിതകമാറ്റം : ഒമിക്രോൺ ബംഗളുരുവിൽ, സ്ഥിരീകരിച്ചത് വിദേശത്ത് പോകാത്ത ബംഗളുരുവിലെ  ഡോക്ടർക്കും ദക്ഷിണാഫ്രിക്കൻ പൗരനും

Friday 03 December 2021 12:00 AM IST

ന്യൂഡൽഹി:ലോക രാജ്യങ്ങളിൽ ഭീതിപരത്തുന്ന കൊറോണ വൈറസ് വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു, ബംഗളുരുവിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തു.

ബൊമ്മനഹള്ളി സ്വദേശിയായ നാല്പത്തിയാറുകാരനായ ഡോക്ടർക്കും ബംഗളൂരുവിൽ വന്നു തിരിച്ചുപോയ 66 വയസുള്ള ദക്ഷിണാഫ്രിക്കൻ സ്വദേശിക്കുമാണ് രോഗബാധ.

വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഡോക്ടർക്ക് രോഗം ബാധിച്ചത് ഒമിക്രോൺ ഇവിടെത്തന്നെ ഉണ്ടായതിന് തെളിവായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ജിനോമിക്‌സ് കൺസോർഷ്യം നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് സ്ഥിരീകരിച്ചത്. ഇരുവരുടെയും നില ഗുരുതരമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒമിക്രോൺ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.അമേരിക്കയിലും ഇന്നലെ റിപ്പോർട്ട് ചെയ്‌തു.

ഡോക്ടറുടെ പ്രൈമറി കോൺടാക്ടിൽ 13 പേർ

നവം. 22ന് കൊവിഡ് പോസിറ്റീവ്

13 പ്രൈമറി കോൺടാക്ടുകളിൽ മൂന്നുപേരും, 205 സെക്കൻഡറി കോൺടാക്ടുകളിൽ രണ്ട് പേരും പോസിറ്റീവായി.ഇവർ ക്വാറന്റൈനിൽ.

സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനയച്ചു

വിദേശി പോയത് ദുബായിലേക്ക്

നവംബർ 20ന് ദക്ഷിണാഫ്രിക്കയിലെ കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുമായി എത്തി.

ഹോട്ടലിൽ താമസം. 22ന് സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയച്ചു.

23ന് സ്വകാര്യ ലാബിൽ പരിശോധന. റിപ്പോർട്ട് നെഗറ്റിവ്.

24 പ്രൈമറി കോൺടാക്ടുകളും 240 സെക്കൻഡറി കോൺടാക്ടുകളും നെഗറ്റീവ്.

നവംബർ 27ന് ദുബായിലേക്ക് പോയി.

ഉടനടി കടുത്ത നിയന്ത്രണങ്ങളുണ്ടാകില്ല. സ്ഥിതി നിയന്ത്രണ വിധേയമാണ്.

--ഡോ.വി.കെ.പോൾ

ടാസ്‌ക് ഫോഴ്സ് മേധാവി

375

മൊത്തം രോഗികൾ

183

ദക്ഷിണാഫ്രിക്കയിലെ

രോഗികൾ

30

അമേരിക്കയും ഇന്ത്യയും

അടക്കം ഇതുവരെ

ബാധിച്ച രാജ്യങ്ങൾ

ബൂ​സ്റ്റ​ർ​ ​ഡോ​സി​ന് അ​നു​മ​തി​ ​ തേ​ടി സി​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്

ഒ​മി​ക്രോ​ൺ​ ​വ്യാ​പ​നം​ ​ത​ട​യാ​ൻ​ ​കൊ​വി​ഷീ​ൽ​ഡ് ​വാ​ക്സി​ൻ​ ​ബൂ​സ്റ്റ​ർ​ ​ഡോ​സാ​യി​ ​ന​ൽ​കാ​ൻ​ ​സി​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ള​ർ​ ​ജ​ന​റ​ൽ​ ​ഓ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​അ​നു​മ​തി​ ​തേ​ടി.​ ​ര​ണ്ട് ​ഡോ​സ് ​എ​ടു​ത്ത​വ​ർ​ക്കാ​ണ് ​ബൂ​സ്റ്റ​ർ​ ​ഡോ​സ്.​ ​ബൂ​സ്റ്റ​ർ​ ​ഡോ​സ് ​വേ​ണ​മെ​ന്ന് ​കേ​ര​ളം,​ ​ക​ർ​ണാ​ട​ക,​ ​രാ​ജ​സ്ഥാ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ബൂ​സ്റ്റ​ർ​ ​ഡോ​സ് ​ഫ​ല​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്ന് ​സി​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​സി.​ഇ.​ഒ​ ​അ​ദാ​ർ​ ​പൂ​നെ​ ​വാ​ല​ ​അ​വ​കാ​ശ​പ്പെ​ട്ടു.​ ​ഓ​ക്സ്‌​ഫോ​ർ​ഡി​ലെ​ ​ശാ​സ്ത്ര​ജ്ഞ​ർ​ ​പ്ര​ത്യേ​ക​ ​വാ​ക്സി​ൻ​ ​ഉ​ട​ൻ​ ​ക​ണ്ടെ​ത്തി​യേ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.

മു​ന്നൊ​രു​ക്കം​ ​ശ​ക്ത​മാ​ക്കി.​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​പൊ​ലീ​സ്,​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​എ​ന്നി​വ​ർ​ ​സം​യു​ക്ത​മാ​യി​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തും. റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​വ​രു​ന്ന​വ​ർ​ക്ക് ​പ​രി​ശോ​ധ​ന​ ​നി​ർ​ബ​ന്ധ​മാ​ണ്.​ ​പോ​സി​റ്റീ​വാ​യാ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​ത്യേ​ക​ ​വാ​ർ​ഡു​ക​ളി​ലേ​ക്ക് ​മാ​റ്റും. -​വീ​ണാ​ ​ജോ​ർ​ജ്, ആ​രോ​ഗ്യ​മ​ന്ത്രി