പന്നിയോട് സുകുമാരൻ വൈദ്യരെ ആദരിച്ചു

Friday 03 December 2021 2:07 AM IST

തിരുവനന്തപുരം: വൈദ്യരത്‌നം പുരസ്‌കാരം നേടിയ പാരമ്പര്യ ആയുർവേദ കളരിമർമ്മ ചികിത്സ ആചാര്യൻ പന്നിയോട് സുകുമാരൻ വൈദ്യരെ തിരുവനന്തപുരം പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു. ആന്റി നാർക്കോട്ടിക് സെന്റർ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ വൈദ്യർക്ക് മംഗളപത്രവും ഉപഹാരവും നൽകി. പാരമ്പര്യ ആയുർവേദവൈദ്യം,ആതുരസേവനം,അടിതടകളരിമർമ്മ പരിശീലനം, ജീവകാരുണ്യ പ്രവർത്തനം, ഔഷധസസ്യ പരിപാലനം, രോഗപരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ അതുല്യസേവനത്തിനാണ് സുകുമാരൻ വൈദ്യരെ ആദരിച്ചത്.

Advertisement
Advertisement