പഞ്ചാബി റാപ്പർ സിദ്ദു മൂസെവാല കോൺഗ്രസിൽ ചേർന്നു

Saturday 04 December 2021 12:03 AM IST

അമൃത്സർ: ദശലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്ത പഞ്ചാബി റാപ്പർ സിദ്ദു മൂസെവാല (ശുഭ്ദീപ് സിംഗ് സിദ്ദു) ചണ്ഡിഗഢിൽ നടന്ന ചടങ്ങിൽ വച്ച് കോൺഗ്രസിൽ ചേർന്നു. വരാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ മൂസെവാല മത്സരിക്കുമെന്നാണ് വിവരം. പഞ്ചാബ് യുവത്വത്തിന്റെ ഹരമായി മാറിയ സിദ്ദുവിന്റെ യൂട്യൂബ് ചാനലിന് നിലവിൽ 52 ലക്ഷം സബ്സ്‌ക്രൈബർമാരുണ്ട്. എൻജിനീയറിംഗ് ബിരുദധാരിയാണ്. പാട്ടുകളിലൂടെയും വിഡിയോകളിലൂടെയും അക്രമം പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് മൂസെവാലക്കെതിരെ നിരവധി കേസുകളുണ്ട്. തോക്ക് സംസ്‌കാരം പരസ്യമായി പ്രോത്സാഹിപ്പിക്കുകയും പ്രകോപനപരമായ പാട്ടുകളിലൂടെ ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിക്കുകയും ചെയ്തതിന് അദ്ദേഹം പല തവണ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന പാട്ട് പഞ്ചാബി യുവാക്കൾക്കിടയിൽ ഹിറ്റായിരുന്നു.