'കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് കാണണം" മരക്കാറിലെ പ്രണയഗാനമെത്തി; പ്രണവും കല്യാണിയും തകർത്ത നൃത്തഗാനം, വീഡിയോ

Saturday 04 December 2021 4:25 PM IST

ആരാധകർ ഏറെ കാത്തിരുന്ന പാട്ടാണ് 'കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് കാണണം..." പ്രണയം തുളുമ്പുന്ന വരികളും ചില നൃത്ത സീനുകളുമായി മരക്കാർ സിനിമ റിലീസാകുന്നതിന് മുന്നേ തന്നെ പാട്ടിന്റെ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും മനോഹരമായി നൃത്തം ചെയ്‌ത ഒറിജിനൽ വീഡിയോയും പുറത്തു വന്നു.

ഇരുവരുടെയും പ്രകടനത്തെ ഗംഭീരമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. വിനീത് ശ്രീനിവാസനും ശ്വേത മോഹനും സിയ ഉൾ ഹഖും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റോണി റാഫേൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് വരികൾ. ഗാനത്തിന് വേണ്ട സൂഫി വരികൾ രചിച്ചിരിക്കുന്നത് ഷാഫി കൊല്ലമാണ്. പ്രണവിന്റെയും കല്യാണിയുടെയും കെമിസ്ട്രി സൂപ്പറായിട്ടുണ്ടെന്നാണ് ഏറെപ്പേരും പറയുന്നത്.