അസ്‌ത്രയിൽ സുഹാസിനി കുമരൻഅമിത് ചക്കാലയ്ക്കലിന്റെ നായിക

Sunday 05 December 2021 4:31 AM IST

ചി​ത്രീ​ക​ര​ണം​ ​ഡി​സം​ബ​ർ​ ​ഒ​ടു​വി​ൽ​ ​വ​യ​നാ​ട്ടിൽ

വ​യ​നാ​ടി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ക്കു​ന്ന​ ​ക്രൈം​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ത്രി​ല്ല​റാ​യ​ ​അ​സ്‌​ത്ര​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ഡി​സം​ബ​ർ​ ​ഒ​ടു​വി​ൽ​ ​വ​യ​നാ​ട്ടി​ൽ​ ​തു​ട​ങ്ങും.​ ​ജ​യ​രാ​ജ്,​ ​അ​മ​ൽ​ ​നീ​ര​ദ്,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​സ​ഖ​റി​യ​ ​എ​ന്നി​വ​രു​ടെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന​ ​ആ​സാ​ദ് ​അ​ല​വി​ൽ​ ​സം​വി​ധാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​മി​ത് ​ച​ക്കാ​ല​യ്ക്ക​ലാ​ണ് ​നാ​യ​ക​ൻ.​ ​പു​തു​മു​ഖം​ ​സു​ഹാ​സി​നി​ ​കു​മ​ര​ൻ​ ​നാ​യി​ക​യാ​കു​ന്നു.
ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​സെ​ന്തി​ൽ​കൃ​ഷ്ണ,​ ​മേ​ഘ​നാ​ഥ​ൻ,​ ​കോ​ട്ട​യം​ ​ര​മേ​ഷ്,​ ​ബാ​ലാ​ജി​ ​ശ​ർ​മ്മ,​ ​നീ​നാ​കു​റു​പ്പ്,​ ​സോ​നാ​ ​ഹൈ​ഡ​ൻ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​പു​തു​മു​ഖ​ങ്ങ​ളാ​യ​ ​ജി​ജു​രാ​ജ്,​ ​ദു​ഷ്യ​ന്ത് ​ജ​യ​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.
വി​നു.​ ​കെ.​ ​മോ​ഹ​ൻ,​ ​ജി​ജു​രാ​ജ് ​എ​ന്നി​വ​രു​ടേ​താ​ണ് ​ര​ച​ന.​ ​ഹ​രി​നാ​രാ​യ​ണ​ന്റെ​ ​വ​രി​ക​ൾ​ക്ക് ​മോ​ഹ​ൻ​ ​സി​താ​ര​ ​ഈ​ണ​മി​ടു​ന്നു.​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​:​ ​റോ​ണി​ ​റാ​ഫേ​ൽ,​ ​മ​ണി​ ​പെ​രു​മാ​ൾ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​അ​ഖി​ലേ​ഷ് ​മോ​ഹ​ൻ​ ​ചി​ത്ര​സം​യോ​ജ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ക​ലാ​സം​വി​ധാ​നം​:​ ​ഷം​ജി​ത്ത് ​ര​വി,​ ​മേ​യ്‌​ക്ക​പ്പ്:​ ​ര​ഞ്ജി​ത്ത് ​അ​മ്പാ​ടി,​ ​വ​സ്‌​ത്രാ​ല​ങ്കാ​രം​ ​:​ ​അ​രു​ൺ​ ​മ​നോ​ഹ​ർ.
പോ​റ​സ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്രേം​ ​ക​ല്ലാ​ട്ട് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​ ​പ്രീ​ ​ന​ന്ദ് ​ക​ല്ലാ​ട്ടാ​ണ്.​ ​പ്രൊ​ഡ​ക്ഷൻ​ ​ഡി​സൈ​ന​ർ​:​ ​ഉ​ണ്ണി​ ​സ​ക്കേ​വൂ​സ്,​ ​നി​ശ്ച​ല​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​രാം​ദാ​സ് ​മാ​ത്തൂ​ർ,​ ​പ്രൊ​ഡ​ക്ഷൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​രാ​ജ​ൻ​ ​ഫി​ലി​പ്പ്,​ ​ന്യൂ​സ്:​ ​വാ​ഴൂ​ർ​ ​ജോ​സ്.

Advertisement
Advertisement