ഗോസി​പ്പുകൾക്കെതി​രെ പൊ​ട്ടി​​​ത്തെ​റി​​​ച്ച് ​സാ​മ​ന്ത

Sunday 05 December 2021 4:34 AM IST

ന​ട​ൻ​ ​നാ​ഗ്‌​ചൈ​ത​ന്യ​യു​മാ​യു​ള്ള​ ​വി​വാ​ഹ​മോ​ച​ന​ത്തി​ന് ​ശേ​ഷം​ ​സോ​ഷ്യ​ൽ​മീ​ഡി​യ​യിൽ ത​നി​ക്കെ​തി​രെ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​നെ​ഗ​റ്റീ​വ് ​ക​മ​ന്റു​ക​ൾ​ക്കെ​തി​രെ​ ​ന​ടി​ ​സാ​മ​ന്തരം​ഗ​ത്ത്.​ ​അ​ത്ത​രം​ ​ആ​ളു​ക​ളി​ൽ​ ​നി​ന്നും​ ​താ​ൻ​ ​കൂ​ടു​ത​ലൊ​ന്നുംപ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും​ ​സാ​മ​ന്ത​ ​വ്യ​ക്ത​മാ​ക്കി.​ ​അ​ടു​ത്തി​ടെ​ 'എല്ലെ"മാ​സി​ക​യു​ടെ​ ​ക​വ​ർ​ചി​ത്ര​മാ​യി​ ​സാ​മ​ന്ത​ ​എ​ത്തി​യി​രു​ന്നു.​ ​മാ​ഗ​സി​ന് ​ന​ൽ​കിയഅ​ഭി​മു​ഖ​ത്തി​ലാ​ണ് ​വേ​ർ​പി​രി​യ​ലി​നു​ ​ശേ​ഷം​ ​ത​നി​ക്ക് ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ ​നി​ര​ന്ത​ര​മായട്രോ​ളിം​ഗി​നെ​ക്കു​റി​ച്ച് ​അ​വ​ർ​ ​മ​ന​സ് ​തു​റ​ന്ന​ത്. '​ ​നി​രു​പാ​ധി​ക​മാ​യ​ ​ഒ​രു​ ​സ്വീ​കാ​ര്യ​ത​ ​ഞാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല.​ ​വ്യ​ത്യ​സ്തഅ​ഭി​പ്രാ​യ​ങ്ങ​ളു​ള്ള​ ​ആ​ളു​ക​ൾ​ ​ന​മു​ക്കി​ട​യി​ലു​ണ്ട്.​ ​അ​വ​രോ​ട് ​എ​നി​ക്ക് ​സ്‌​നേ​ഹ​വുംബ​ഹു​മാ​ന​വു​മാ​ണ്.​ ​എ​ന്നാ​ൽ​ ​അ​ത്ത​ര​ക്കാ​രു​ടെ​ ​പ്ര​തി​ക​ര​ണം​ ​കു​റ​ച്ചു​കൂ​ടിമാ​ന്യ​മാ​യി​രി​ക്ക​ണം​ ​എ​ന്നാ​ണ് ​ഞാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്'​ ​സാ​മ​ന്ത​ ​പ​റ​ഞ്ഞു. നാ​ലാം​ ​വി​വാ​ഹ​ ​വാ​ർ​ഷി​ക​ത്തി​ന് ​തൊ​ട്ടു​മു​ൻ​പു​ള്ള​ ​വി​വാ​ഹ​മോ​ച​ന​ ​പ്ര​ഖ്യാ​പ​നം ആ​രാ​ധ​ക​രെ​ ​ഞെ​ട്ടി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ന​ടി​ക്കെ​തി​രെ​ ​വ്യാ​പ​ക​മാ​യ​ ​സൈ​ബർ ആ​ക്ര​മ​ണ​വും​ ​ഉ​ണ്ടാ​യി.​ ​ഇ​തി​നെ​യെ​ല്ലാം​ ​ന​ടി​ ​ശ​ക്ത​മാ​യി​ ​നേ​രി​ട്ടി​രു​ന്നു. വേ​ർ​പി​രി​യ​ൽ​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​ശേ​ഷം​ ​സാ​മ​ന്ത​യും​ ​നാ​ഗ​ ​ചൈ​ത​ന്യ​യും​ ​പ​ര​സ്പരസ​മ്മ​ത​ത്തോ​ടെ​ ​വി​വാ​ഹ​മോ​ച​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.അ​തി​ന്റെ​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​നാ​ഗ്‌​ചൈ​ത​ന്യസാ​മ​ന്ത​ക്ക് 200​ ​കോ​ടി​ ​രൂ​പ​ ​ജീ​വ​നാം​ശം​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു​വെ​ന്നറി​പ്പോ​ർ​ട്ടു​ക​ളും​ ​ഈ​യി​ടെ​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​എ​ന്നാ​ൽ​ ​താ​രം​ ​ഇ​തു സ്വീ​ക​രി​ക്കാ​ൻ​ ​വി​സ​മ്മ​തി​ക്കു​ക​യും​ ​ചെ​യ്തു.