'എയിംസ് കാസർകോടിന്" അവലോകന യോഗം ചേർന്നു

Saturday 04 December 2021 9:28 PM IST
കാസർകോട് എയിംസ് ജനകീയ കൂട്ടായ്മയുടെ അവലോകന യോഗം ചെയർമാൻ കെ.ജെ.സജി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേന്ദ്രത്തിന് സമർപ്പിക്കുന്ന പ്രൊപ്പോസലിൽ കാസർകോടിന്റെ പേരും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എയിംസ് ജനകീയ കൂട്ടായ്മ ഡിസംബർ 15നു നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി അവലോകന യോഗം ചേർന്നു. വ്യാപാരഭവനിൽ യോഗം ജനകീയ കൂട്ടായ്മ ചെയർമാൻ കെ.ജെ. സജി ഉദ്ഘാടനം ചെയ്തു. കുഞ്ഞികൃഷ്ണൻ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ മുഖ്യ പ്രഭാഷണം നടത്തി. സൂര്യനാരായണ ഭട്ട്,സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഹരിചന്ദ്രൻ കാഞ്ഞങ്ങാട്,റാംജി തണ്ണോട്ട്,ശ്രീനാഥ്,ശശി, ഷെരീഫ് മൂകു,ഗണേഷ് അരമങ്ങാനം,എ.കെ. പ്രകാശ്,ജെംഷീർ ഉദുമ തുടങ്ങിയവർ സംസാരിച്ചു.ഫറീന കോട്ടപ്പുറം സ്വാഗതവും,അനന്ദൻ പെരുമ്പള നന്ദിയും പറഞ്ഞു.

Advertisement
Advertisement