കെ-സിസിൽ രജിസ്റ്റർ ചെയ്‌തത് അഞ്ച് ലക്ഷം സ്ഥാപനങ്ങൾ: മന്ത്രി പി. രാജീവ്

Sunday 05 December 2021 12:36 AM IST

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കിയ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ-സിസിന് കീഴിൽ അഞ്ച് ലക്ഷം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്‌തതായി മന്ത്രി പി. രാജീവ് പ്രസ്‌താവനയിൽ പറഞ്ഞു. സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പുളള പരിശോധന,പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന എന്നിവയെല്ലാം ഈ സംവിധാനത്തിന് കീഴിലാണ് വരുന്നത്. പരിശോധന ഷെഡ്യൂൾ വെബ് പോർട്ടൽ സ്വയം തയ്യാറാക്കും. കെ-സിസ് വഴിയുള്ള പരിശോധനയ്‌ക്ക് ശേഷം ഇതു സംബന്ധിച്ച റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ കെ-സിസ് പോർട്ടലിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement