ബ്രേക്കിന് പകരം ആക്‌സിലേറ്റർ അമർത്തി,​ ഡ്രൈവിംഗ് സ്‌കൂൾ വാഹനം കടയ്ക്കുള്ളിലേയ്ക്ക് പാഞ്ഞ് കയറി

Sunday 05 December 2021 12:00 AM IST
കട്ടപ്പനയിൽ ലേഡീസ് ഷോപ്പിലേയ്ക്ക് ഇടിച്ച് കയറിയ മാരുതി കാർ

കട്ടപ്പന: കട്ടപ്പനയിൽ ഡ്രൈവിംഗ് സ്‌കൂളിന്റെ വാഹനം കടയ്ക്കുള്ളിലേയ്ക്ക് പാഞ്ഞ് കയറി. നഗരസഭ കാര്യാലയത്തിന് എതിർവശത്തുള്ള ബ്യൂട്ടി കളക്ഷൻസ് എന്ന ലേഡീസ് സെന്ററിലേയ്ക്കാണ് മാരുതി കാർ ഇടിച്ചു കയറി അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പരിശീലനത്തിനിടയിൽ മറ്റൊരു വാഹനത്തെ ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയപ്പോഴാണ് നിയന്ത്രണം നഷ്ടമായി കടക്കുള്ളിലേയ്ക്ക് പാഞ്ഞ് കയറിയത്. വനിതയാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം പരിശീലനം നൽകുന്ന യുവതിയുമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ചില്ലുകളും വിൽപ്പനയ്ക്കായി വച്ചിരുന്ന വസ്തുക്കളും നശിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisement
Advertisement