മോൻസൺ കേസിൽ ആദ്യ പരാതിയിൽ ട്വിസ്റ്റ്: ക്രൈംബ്രാഞ്ചിൽ 10 കോടി, ഇ.ഡിക്ക് മുന്നിൽ 3 കോടി !

Sunday 05 December 2021 12:12 AM IST

കൊച്ചി: മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മോൻസൺ കബളിപ്പിച്ചത് 10 കോടി രൂപ. എൻഫോഴ്സ്‌മെന്റ് ഡ‌യറക്ടറേറ്റ് (ഇ.ഡി) മൊഴിയെടുത്തപ്പോൾ അത് മൂന്നു കോടിയായി ! കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് പരാതിക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഏഴുകോടി കുറഞ്ഞത്.

10 കോടി എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ കഴിയാതെ വട്ടംചുറ്റുകയായിരുന്നു ക്രൈംബ്രാഞ്ച്. ബാങ്ക് രേഖകളടക്കം പരിശോധിച്ച് പണത്തിന്റെ സ്രോതസ് കണ്ടെത്താൻ ചില്ലറയൊന്നുമല്ല ക്രൈംബ്രാഞ്ച് വിയർപ്പൊഴുക്കിയത്. പലതവണ മൊഴിയെടുത്തെങ്കിലും 10 കോടിയിൽ പരാതിക്കാർ ഉറച്ചുനിൽക്കുകയായിരുന്നു.ഇ.ഡിക്ക് നൽകിയ മൊഴി ക്രൈംബ്രാഞ്ചിന് ആശ്വാസമായിട്ടുണ്ട്. മൂന്ന് കോടിയായതിന് പിന്നിലെ കാരണം കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് നീക്കം.

 18 കോടി എവിടെ ?

മോൻസണ് ഒരു അക്കൗണ്ട് മാത്രമാണുള്ളത്. നൂറോളം അക്കൗണ്ടുകളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്. പണം സഹായികളുടെയും ജീവനക്കാരുടെയും പേരിലാണ് മോൻസൺനിക്ഷേപിച്ചിട്ടുള്ളത്. ശ്രീവത്സം ഗ്രൂപ്പിൽനിന്ന് മോൻസൺ 6.27 കോടി രൂപയാണ് തട്ടിയത്. പത്തനംതിട്ട സ്വദേശി രാജീവിൽനിന്ന് 1.62 കോടിയും കോഴിക്കോട് സ്വദേശികളായ ആറുപേരിൽനിന്ന് തട്ടിയത് 10 കോടിയും. ഇങ്ങനെ പരാതി വന്നതുമാത്രം 18 കോടിയോളം രൂപയുണ്ട്. പുറമേയാണ് വിദേശനിർമ്മിത ആഡംബര കാറുകളുടെ പേരിലുള്ള തട്ടിപ്പിലെ കോടികൾ. ഈ തുകയൊക്കെ എവിടെ പോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പണം മോൻസൺ അടിച്ചുപൊളിച്ച് കളഞ്ഞെന്നാണ് പ്രാഥമികനിഗമനം.

 നടപടി കടുപ്പിച്ച് ഇ.ഡി

പുരാവസ്തുതട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കുകയാണ് ഇ.ഡി. ഒക്ടോബർ 3വരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തികതട്ടിപ്പ് പരാതികളും ഇ.ഡി അന്വേഷിച്ചുവരികയാണ്. ഒരു രേഖയുമില്ലാതെ പലരും മോൻസന്റെ പുരാവസ്തു ഇടപാടുകൾക്ക് കോടികൾ നിക്ഷേപിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും ഇടപാടിൽ പങ്കാളികളാണെന്നാണ് വിവരം. ഇവരെയെല്ലാം ഇ.ഡി വിളിച്ചുവരുത്തി മൊഴിയെടുക്കും. മോൻസനും ഡ്രൈവർ ജോഷിയും നിലവിൽ ജയിലിലാണ്. ഇവരെ ചോദ്യംചെയ്യും. മോൻസൻ, മുൻ ഡ്രൈവർ അജി അടക്കം മൂന്നുപേർക്കെതിരെ ഇ.ഡി കേസെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചെടുത്ത കേസുകളുടെ വിവരങ്ങൾ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

 '​ഒ​ത്തു​തീ​ർ​പ്പി​ന് ​ഖു​റാ​നും ബൈ​ബി​ളും​ ​ക​ട​ത്ത​ണം"

കൊ​ച്ചി​:​ ​മോ​ൻ​സ​ൺ​ ​മാ​വു​ങ്ക​ൽ​ ​അ​റ​സ്റ്റി​ലാ​യ​തി​ന് ​പി​ന്നാ​ലെ​ ​ഒ​ത്തു​തീ​ർ​പ്പി​നാ​യി​ ​ക​ലൂ​രി​ലെ​ ​മ്യൂ​സി​യം​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഖു​റാ​ൻ,​ ​സ്വ​ർ​ണ​പ്പി​ടി​യു​ള്ള​ ​ക​ത്തി,​ ​ബൈ​ബി​ൾ​ ​എ​ന്നി​വ​ ​ക​ട​ത്താ​ൻ​ ​പ​ദ്ധ​തി​യി​ടു​ന്ന​ ​ജീ​വ​ന​ക്കാ​രു​ടെ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണം​ ​പു​റ​ത്താ​യി.​ ​മോ​ൻ​സ​ണി​ന്റെ​ ​മാ​നേ​ജ​‌​ർ​ ​ജി​ഷ്ണു​വും​ ​ഡ്രൈ​വ​‌​ർ​ ​ജോ​ഷി​യും​ ​ത​മ്മി​ലു​ള്ള​ ​സം​ഭാ​ഷ​ണ​ത്തി​ൽ​ ​ഐ.​ജി​ ​ജി.​ ​ല​ക്ഷ്മ​ണ​ൻ,​ ​തൃ​ശൂ​രി​ലെ​ ​വ്യാ​പാ​രി​ ​ജോ​‌​ർ​ജ് ​എ​ന്നി​വ​രു​ടെ​ ​പേ​ര് ​പ​രാ​മാ​ർ​ശി​ക്കു​ന്നു​ണ്ട്.​ ​പ​രാ​തി​ക്കാ​ർ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലെ​ത്തി​ ​തെ​ളി​വു​ക​ൾ​ ​കൈ​മാ​റി. സം​ഭാ​ഷ​ണ​ത്തി​ൽ​ ​പ​റ​യു​ന്ന​ ​പു​രാ​വ​സ്തു​ക്ക​ൾ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ക​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​പ​റ​ഞ്ഞു.​ ​ഇ​ത് ​ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​പ​രാ​തി​ക്കാ​രു​ടെ​ ​ആ​രോ​പ​ണം.

ജി​ഷ്ണു​വും​ ​ജോ​ഷി​യും​ ​ത​മ്മി​ലു​ള്ള​ ​സം​ഭാ​ഷ​ണം  ജി​ഷ്ണു​:​ ​ന​മ്മു​ടെ​വീ​ട് ​നാ​ളെ​ ​ബ്ലോ​ക്ക് ​ചെ​യ്യും.​ ​അ​തി​നു​മു​മ്പേ​ ​സാ​ധ​ന​ങ്ങ​ൾ​ ​മാ​റ്റ​ണം.​ ​അ​ത് ​എ​ങ്ങ​നെ​മാ​റ്റും?  ജോ​ഷി​:​ ​അ​ത് ​എ​ങ്ങ​നെ​മാ​റ്റും.  ജി​ഷ്ണു​:​ ​മെ​യി​നാ​യി​ട്ട് ​മാ​റ്റേ​ണ്ട​ ​ഒ​ന്നു​ര​ണ്ട് ​സാ​ധ​ന​ങ്ങ​ളു​ണ്ട്.​ ​ഞാ​നി​പ്പോ​ൾ​ ​ജോ​ർ​ജി​ച്ചാ​യ​ന്റെ​ ​വോ​യ്‌​സ് ​അ​യ​ച്ചു​ത​രാം  ജോ​ഷി​:​ ​അ​ത് ​എ​ന്തൊ​ക്കെ​യാ​ണ്.​ ​ഒ​രു​കാ​ര്യം​ ​ചെ​യ്യ്.​ ​വീ​ടി​ന്റെ​ ​മു​ന്നി​ൽ​ ​ആ​ളു​ക​ൾ​ ​നി​ൽ​ക്കു​ക​യാ​ണോ.  ജി​ഷ്ണു​:​ ​വീ​ടി​ന്റെ​ ​മു​ന്നി​ൽ​ ​ആ​ളു​ണ്ട്.​ ​നാ​ളെ​ ​വീ​ട് ​ലോ​ക്ക്ചെ​യ്യും.​ ​അ​തി​നു​മു​മ്പ് ​ഇ​തൊ​ക്കെ​ ​മാ​റ്റ​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​പ്ര​ശ്‌​ന​മാ​കും  ജോ​ഷി​:​ ​ആ​ണോ.​ ​എ​ന്തൊ​ക്കെ​ ​മാ​റ്റ​ണം  ജി​ഷ്ണു​:​ ​ഒ​ന്നു​ര​ണ്ട് ​ക​ത്തി​യു​ണ്ട്.​ ​ഗോ​ൾ​ഡ് ​പി​ടി​യു​ള്ള​ത്.​ ​പി​ന്നെ​ ​ഐ​വ​റി​യു​ടെ​ ​ഒ​രു​ക​ത്തി.​ ​കു​റ​ച്ച് ​ഖു​റാ​ൻ​സ്.  ജോ​ഷി​:​ ​വ​ണ്ടി​യി​ല്ലാ​തെ​ ​പ​റ്റി​ല്ലെ​ടാ.​ ​ബൈ​ക്കി​നൊ​പ്പം​ ​പ​റ്റി​ല്ല.​ ​കാ​റു​ത​ന്നെ​ ​വേ​ണം.​ ​മാ​റ്റി​ ​എ​വി​ടെ​യെ​ങ്കി​ലും​ ​കൊ​ണ്ടു​വ​യ്‌​ക്ക​ണം.​ ​നാ​ളെ​ ​ആ​ര് ​ലോ​ക്ക് ​ചെ​യ്യും  ജി​ഷ്ണു​:​ ​ക്രൈം​ബ്രാ​ഞ്ച് ​വ​ന്ന് ​ലോ​ക്ക്ചെ​യ്യും.​ ​സാ​റി​നെ​ ​പൊ​ലീ​സ് ​കൊ​ണ്ടു​പോ​യി.​ ​ഫോ​ൺ​പോ​ലും​ ​അ​വ​രു​ടെ​ ​അ​ടു​ത്താ​ണ്.​ ​അ​താ​ണ് ​പ്ര​ശ്‌​നം  ജോ​ഷി​:​ ​ഞാ​നി​പ്പോ​ൾ​ ​പോ​യാ​ൽ​ ​എ​ന്നെ​ ​ത​ട്ടി​ല്ലേ.  ജി​ഷ്ണു​:​ ​ഐ.​ജി​യും​ ​ജോ​ർ​ജേ​ട്ട​നും​ ​ഇ​വി​ടെ​യു​ണ്ട്.​ ​ഒ​ന്നും​ചെ​യ്യാ​ൻ​ ​പ​റ്റാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.​ ​ടീ​ച്ച​റി​നെ​യൊ​ക്കെ​ ​അ​വി​ടെ​നി​ന്ന് ​മാ​റ്റ​ണം.​ ​വ​ക്കീ​ൽ​ ​പ​റ​ഞ്ഞു​ ​ഒ​ന്നും​ ​ന​ട​ക്കി​ല്ലെ​ന്ന്.​ ​അ​നൂ​പി​ന്റെ​ ​കേ​സു​കെ​ട്ടാ​ണ് ​വ​ന്നേ​ക്കു​ന്ന​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​സെ​റ്റി​ൽ​മെ​ന്റ് ​ചെ​യ്യ​ണം.​ ​അ​തി​നു​മു​മ്പ് ​സാ​ധ​ന​ങ്ങ​ൾ​ ​മാ​റ്റ​ണം  ജോ​ഷി​:​ ​വേ​റൊ​രു​ ​ഒ​പ്ഷൻ  ജി​ഷ്ണു​:​ ​ജെ​യ്‌​സ​ണെ​വി​ട്ട് ​പാ​ലു​വാ​ങ്ങാ​ൻ​ ​പോ​കു​ന്ന​ ​വീ​ടി​ന്റെ​ ​അ​തി​ലേ​ ​പു​റ​ത്തു​കൊ​ണ്ടു​വ​രാം.​ ​പ​ക്ഷേ​ ​നാ​ളെ​യാ​കും  ജോ​ഷി​:​ ​മു​ക​ളി​ല​ത്തെ​ ​നി​ല​യി​ൽ​ ​ഒ​ളി​പ്പി​ച്ചാ​ലോ.  ജി​ഷ്ണു​:​ ​അ​ത് ​അ​വ​ർ​ ​ക​ണ്ടെ​ത്തും.​ ​വീ​ട്ടി​ൽ​ ​ഇ​ടി​ച്ചു​കേ​റി​ല്ല.​ ​അ​ക്കാ​ര്യം​ ​അ​ഡ്വ​ക്കേ​റ്റ് ​ഉ​റ​പ്പ് ​പ​റ​ഞ്ഞു.​ ​ല​ക്ഷ്മ​ൺ​ ​സാ​ർ​ ​ക്രൈം​ബ്രാ​ഞ്ചി​ലേ​ക്ക് ​പോ​യി​ട്ടു​ണ്ട്.​ ​ജോ​ർ​ജേ​ട്ട​ൻ​ ​സെ​റ്റി​ൽ​മെ​ന്റി​ന് ​പോ​യി​ട്ടു​ണ്ട്.  ജോ​ഷി​:​ ​പ​ത്തു​കോ​ടി​ ​രൂ​പ​യാ​ണോ  ജി​ഷ്ണു​:​ ​അ​തേ,​ ​എ​ല്ലാ​വ​ർ​ക്കും​കൂ​ടി.​ ​ഞാ​ൻ​ ​ടീ​ച്ച​റെ​ ​മാ​റ്റാ​നു​ള്ള​ ​വ​ഴി​നോ​ക്ക​ട്ടെ,​ ​വി​ളി​ക്കാം.