ക്രിസ്‌മസ് - പുതുവത്സരം: എക്‌സൈസ് കൺട്രോൾ റൂമുകൾ സജ്ജമാക്കി

Sunday 05 December 2021 12:26 AM IST

തിരുവനന്തപുരം: ക്രിസ്‌മസ് - പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, കടത്ത്, വില്പന എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും നാല് മേഖലകളിലായി സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും പ്രവർത്തന സജ്ജമായി.

ബാർ, ഹോട്ടലുകൾ, ബിയർ ആൻഡ് വൈൻ പാർലറുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി വഴിയുള്ള സ്‌പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനായി ബോർഡർ പട്രോളിംഗ് കൂടുതൽ ശക്തമാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന അസി. എക്‌സൈസ് കമ്മിഷണർ അറിയിച്ചു. വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം. ജില്ലാ കൺട്രോൾ റൂം: 0471-2473149, ടോൾ ഫ്രീ നമ്പർ: 18004251727. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്, തിരുവനന്തപുരം - 0471-2470418.എക്‌സൈസ് സർക്കിൾ ഓഫീസ്, തിരുവനന്തപുരം - 0471-2348447.

Advertisement
Advertisement