പ്രചാരണം ദേശീയവാദികൾക്ക് വേണ്ടിയെന്ന് കങ്കണ

Monday 06 December 2021 12:56 AM IST

മഥുര: താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ദേശീയവാദികൾക്കു വേണ്ടി പ്രചാരണം നടത്തുമെന്നും ബോളിവുഡ് നടി കങ്കണ റണാവത്ത്. മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ സന്ദർശിച്ച ശേഷം മാദ്ധ്യപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ 2022ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് വേണ്ടി പ്രചാരണം നടത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കങ്കണ.

തന്റെ പ്രസ്താവനകൾ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും സത്യസന്ധരും ധീരരും ദേശീയവാദികളുമായ ആളുകൾക്ക് താൻ പറയുന്നത് ശരിയാണെന്ന് അറിയാമെന്നും കങ്കണ കൂട്ടിച്ചേർത്തു.