പുതുച്ചേരിയിൽ വാക്സിൻ നിർബന്ധം:രാജ്യത്ത് ആദ്യം
Monday 06 December 2021 12:42 AM IST
പുതുച്ചേരി : കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ എല്ലാവർക്കും കൊവിഡ് വാക്സിൻ നിർബന്ധമാക്കി ഭരണകൂടം ഉത്തരവിറക്കി. രാജ്യത്ത് ആദ്യമായാണിത്. വാക്സിനേഷനോട് വിമുഖത കാട്ടുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. 1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. വാക്സിനെടുക്കാൻ പലയിടത്തും ജനങ്ങൾ വിമുഖത പ്രകടിപ്പിക്കുന്നതിനിടെയാണ് കടുത്ത നടപടിയുമായി പുതുച്ചേരി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.