" എങ്ങനെ നീ മറക്കും..." പി.ഭാസ്കരൻ മാസ്റ്റർക്ക് ഗാനാഞ്ജലിയുമായി മരുമകൾ രേഖാ മേനോൻ

Monday 06 December 2021 4:43 AM IST

മ​ല​യാ​ള​ ​ഗാ​ന​ശാ​ഖ​യി​ൽ​ ​മെ​ല​ഡി​യു​ടെ​ ​വ​സ​ന്തോ​ത്സ​വം​ ​സൃ​ഷ്ടി​ച്ച​ ​പി.​ഭാ​സ്കര​ൻ​ ​മാ​സ്റ്റ​ർ​ക്ക് ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​പാ​ടി​യ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പാ​ട്ടു​ക​ൾ​കൊ​ണ്ടൊ​രു​ ​ഗാ​നാ​ർ​ച്ച​ന.​പ്ര​ശ​സ്ത​ ​അ​വ​താ​ര​ക​യും​ ​ഭാസ്കര​ൻ​മാ​സ്റ്റ​റു​ടെ​ ​മ​ക​ൻ​ ​അ​ജി​ത് ​ഭാ​സ്ക്ക​ര​ന്റെ​ ​ഭാ​ര്യ​യു​മാ​യ​ ​രേ​ഖാ​ ​മേ​നോ​നാ​ണ് ​സ്വ​ന്തം​ ​യൂ.​ട്യൂ​ബ് ​ചാ​ന​ലി​ലൂ​ടെ​ ​(​ ​F​T​Q​ ​P​l​u​s​ ​w​i​t​h​ ​R​e​k​h​a​ ​M​e​non​ ​)​ ​ഈ​ ​ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന​ ​പ്ര​ണാ​മം​ ​അ​ർ​പ്പി​ക്കു​ന്ന​ത്.​വ​ള​രെ​ ​വ്യ​ത്യ​സ്ഥ​വും​ ​എ​ന്നാ​ൽ​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​കാ​ണാ​നും​ ​കേ​ൾ​ക്കാ​നും​ ​പ്രേ​രി​പ്പി​ക്കും​വി​ധ​വു​മാ​ണ് ​രേ​ഖ​ ​ഈ​ ​പ​രി​പാ​ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഭാ​സ്ക​ര​ൻ​ ​മാ​സ്റ്റ​റു​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വ​സ​തി​യി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ല​ഭി​ച്ച​ ​അ​ന​വ​ധി​ ​അ​വാ​ർ​ഡു​ക​ൾ​ ​സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ടു​ള്ള​ ​മു​റി​യി​ൽ​ ​നി​ന്നാ​ണ് ​രേ​ഖ​ ​ഈ​ ​ട്രി​ബ്യൂ​ട്ട് ​പ്ര​സ​ന്റ് ​ചെ​യ്യു​ന്ന​ത്.​ഭാ​സ്കര​ൻ​ ​മാ​സ്റ്റ​റെ​ക്കു​റി​ച്ച് ​ചെ​റി​യൊ​രു​ ​വി​വ​ര​ണ​വും​ ​ന​ൽ​കു​ന്നു​ണ്ട്.3500​ ​സി​നി​മ​ ​ഗാ​ന​ങ്ങ​ൾ,​ 44​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ.​ആ​റ് ​ഡോ​ക്യു​മെ​ന്റ​റി​ക​ൾ​ ​ചെ​യ്തു.​ ​ക​വി​യെ​ന്ന​ ​നി​ല​യി​ലും​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ ​എ​ന്ന​ ​നി​ല​യി​ലും​ ​ഭാ​സ്ക​ര​ൻ​ ​മാ​സ്റ്റ​റു​ടെ​ ​റോ​ൾ​ ​എ​ടു​ത്തു​ ​പ​റ​യു​ന്നു.​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ളും​ ​ജെ.​സി.​ഡാ​നി​യേ​ൽ​ ​അ​വാ​ർ​ഡു​മൊ​ക്കെ​ ​അ​വാ​ർ​ഡ് ​ശേ​ഖ​ര​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.


മാ​സ്റ്റ​റു​ടെ​ ​ഭാ​ര്യ​ ​ഇ​ന്ദി​രാ​ ​ഭാസ്ക​ര​ൻ​ ​'​ ​കേ​ശാ​ദി​പാ​ദം​ ​തൊ​ഴു​ന്നേ​ൻ​ ​"​ ​എ​ന്ന​ ​പാ​ട്ടി​ന്റെ​ ​ര​ണ്ടു​വ​രി​ ​പാ​ടി​ക്കൊ​ണ്ടാ​ണ് ​ഗാ​നാ​ഞ്ജ​ലി​ ​തു​ട​ങ്ങു​ന്ന​ത്.​പാ​ടു​ന്ന​വ​ർ​ ​ഭാസ്കര​ൻ​ ​മാ​സ്റ്റ​റു​ടെ​ ​മ​ക്ക​ളും​ ​അ​ന​ന്ത​ര​വ​രു​മാ​ണ്.​ ​എ​ല്ലാ​വ​രും​ ​ഈ​ ​ഹ്രസ്വ​ ​ചി​ത്ര​ത്തി​ന് ​അ​ക​മ്പ​ടി​പോ​ലെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​പാ​ട്ടു​ക​ളു​ടെ​ ​ര​ണ്ട് ​വ​രി​ ​വീ​തം​ ​പാ​ടു​ന്നു.​എ​ല്ലാ​വ​രും​ ​അ​മ്പ​ത് ​പി​ന്നി​ട്ട​വ​രാ​ണ്.​നീ​ ​മ​ധു​പ​ക​രൂ​ ..​എ​ന്ന​ ​ഗാ​നം​ ​പി.​വി​നോ​ദും​ ​ഇ​ന്ന​ലെ​ ​നീ​യൊ​രു​ ​സു​ന്ദ​ര​ ​രാ​ഗ​മാ​യി​ ​എ​ന്ന​ ​ഗാ​നം​ ​പി.​ജി.​വ​ൽ​സ​കു​മാ​റും​ ​ആ​ല​പി​ക്കു​മ്പോ​ൾ​ ​ഭാസ്കര​ൻ​മാ​സ്റ്റ​ർ​ ​പാ​ടു​ക​യാ​ണെ​ന്നേ​ ​തോ​ന്നു​ക​യു​ള്ളു.​അ​ത്ര​യും​ ​സാ​മ്യ​മു​ണ്ട് ​ആ​ ​ശ​ബ്ദ​ത്തി​ന്.​ ​ക​ല​ ​ശ​ശി​കു​മാ​ർ​ ​(​ ​ത​ളി​രി​ട്ട​ ​കി​നാ​ക്ക​ൾ​ ​ത​ൻ​ ​),​ ​ജ്യോ​തി​ ​ഉ​ണ്ണി​രാ​മ​ൻ​ ​(​ ​പൊ​ന്ന​ണി​ഞ്ഞി​ട്ടി​ല്ല​ ​ഞാ​ൻ​ ​),​ ​പ​രേ​ത​നാ​യ​ ​പി.​ജി.​മു​ര​ളി​യു​ടെ​ ​മ​ധു​ര​മാ​യ​ ​സ്വ​ര​ത്തി​ലൂ​ടെ​ ​അ​ല്ലി​യാ​മ്പ​ലും​ ​ക​ട​ന്നു​ ​വ​രു​ന്നു.​മ​ക​ൻ​ ​അ​ജി​ത് ​ഭാ​സ്ക​ര​ൻ​ ​വി​ഖ്യാ​ത​മാ​യ​ ​'​താ​മ​സ​മെ​ന്തേ​ ​വ​രു​വാ​ൻ​ ​" ​എ​ന്ന​ ​പാ​ട്ടും​ ​മ​ക​ൾ​ ​രാ​ധി​കാ​ ​മേ​നോ​ൻ​ ​'​വെ​ളു​ക്കു​മ്പോ​ൾ​ ​കു​ളി​ക്കു​വാ​ൻ​ "​ ​പോ​കു​ന്ന​വ​ഴി​വ​ക്കി​ൽ​ ​എ​ന്ന​ ​പാ​ട്ടും​ ​പാ​ടി​യി​രി​ക്കു​ന്നു.​ ​എ​ങ്ങ​നെ​ ​നീ​ ​മ​റ​ക്കും​ ​കു​യി​ലേ​ ​എ​ന്ന​ ​ഗാ​നം​ ​പി.​ജി.​സ​തീ​ഷു​മാ​ണ് ​പാ​ടി​യ​ത്.​കാ​യ​ല​രി​ക​ത്തു​ ​വ​ല​യെ​റി​ഞ്ഞ​പ്പോ​ൾ​ ​എ​ന്ന​ ​പാട്ട് ആദ്യവും അവസാനവും പശ്ചാത്തലസംഗീതമായി വരുന്നത് ആകർഷകമാണ്. പ​ഴ​യ​ ​ചി​ല​ ​പാ​ട്ടു​ക​ൾ​ക്കു​ ​പി​ന്നി​ലെ​ ​ക​ഥ​ക​ളെ​ക്കു​റി​ച്ച് ​സൂ​ചി​പ്പി​ക്കു​ന്ന​ ​രേ​ഖ​ ​ആ​ ​കു​ടും​ബ​ത്തി​ൽ​ ​പാ​ടാ​ന​റി​യാ​ത്ത​വ​ർ​ ​താ​നും​ ​മ​ക​നും​ ​മാ​ത്ര​മാ​ണെ​ന്നും​ ​എ​ന്നാ​ൽ​ ​പാ​ട്ടി​ന്റെ​ ​ആ​സ്വ​ദ​ക​രാ​ണെ​ന്നും​ ​ജാ​മ്യ​മെ​ടു​ക്കു​ന്നു​ണ്ട്.​
​ശ​രി​ക്കും​ ​ഒ​രു​ ​നൊ​സ്റ്റാ​ൾ​ജി​ക് ​ടൂ​ർ​ ​ത​ന്നെ​യാ​ണ് ​പ​ത്തു​ ​മി​നി​റ്റി​നു​ള്ളി​ൽ​ ​അ​വ​സാ​നി​ക്കു​ന്ന​ ​ഈ​ ​ഹ്രസ്വ​ചി​ത്രം.​ ​അ​വ​സാ​നം​ ​രേ​ഖ​ ​എ​ല്ലാ​വ​ർ​ക്കും​ ​ഒ​രു​ ​സ​ർ​പ്രൈ​സും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​അ​ത് ​ക​ണ്ട​റി​യു​ന്ന​താ​കും​ ​ന​ല്ല​ത്.