ഷെയ്ൻ നിഗം ചിത്രം വെയിൽ റിലീസിന്
Monday 06 December 2021 3:50 AM IST
ഷെയ്ൻ നിഗം നായകനാവുന്ന വെയിൽ ജനുവരി 28ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. നവാഗതനായ ശരത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്നത്.വലിയ പെരുന്നാളിനു ശേഷമെത്തുന്ന ഷെയ്ൻ നിഗം ചിത്രമാണിത്. ഷൈൻ ടോം ചാക്കോയും സുരാജ് വെഞ്ഞാറമ്മൂടും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. സംഗീതം പ്രദീപ് കുമാർ. ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ൻ നിഗത്തിന്റെ വിലക്കിലേക്ക് വരെ എത്തിയ തർക്കങ്ങൾ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പരിഹരിക്കപ്പെടുകയായിരുന്നു.