ഇലക്ട്രിക് വാഹനങ്ങളിലേക്ക് ട്രാക്ക് മാറ്റി കേരളം, രാജ്യത്ത് ഇലക്ട്രിക് കാർ രജിസ്ട്രേഷനിൽ രണ്ടാംസ്ഥാനം

Monday 06 December 2021 12:04 AM IST

മലപ്പുറം: ഇന്ധനത്തിന് തീവിലയായതോടെ കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നു. ഇലക്ട്രിക് കാർ രജിസ്ട്രേഷനിൽ ഇന്ത്യയിൽ കേരളം രണ്ടാംസ്ഥാനത്തെത്തി. ഈ വർഷം ഇതുവരെ 1461 കാറുകളാണ് രജിസ്റ്റർ ചെയ്തത്. 2,​377 കാറുകളുമായി മഹാരാഷ്ട്രയാണ് മുന്നിൽ. ഡൽഹി (1,​361),​ കർണാടക (1,​244),​ തമിഴ്നാട് (842),​ ഗുജറാത്ത് (712) എന്നീ സംസ്ഥാനങ്ങളും പിന്നിലുണ്ട്. നവംബറിലാണ് കേരളത്തിൽ കൂടതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങിയത്. 206 എണ്ണം. ഡിസംബറിൽ ഇതുവരെ 21 വാഹനങ്ങൾ പുറത്തിറങ്ങി. വൈദ്യുതിയിലോടുന്ന

മുച്ചക്ര,​ ഇരുചക്ര ​വാഹനങ്ങളുടെ ഉപയോഗവും വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 7,​450 വാഹനങ്ങൾ നിരത്തിലിറങ്ങി. കാറിന് പുറമെ മുച്ചക്രം -1,​106,​ ഇരുചക്രം - 4,​879,​ ലൈറ്റ് പാസഞ്ചർ വെഹിക്കിൾ - 4 എന്നിങ്ങനെയാണിത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ കൂടുതലുള്ളത് കർണാടകയിലും (24,​509)​,​ മുച്ചക്ര വാഹനങ്ങൾ ഡൽഹിയിലുമാണ് (14,​280)​.

 ഇലക്ട്രിക് വാഹനങ്ങുടെ മുന്നേറ്റം

(വർഷം - എണ്ണം)​

2017 - 66

2018 - 240

2019 - 468

2020 - 1,​325

2021 - 7,​450

 ഇലക്ട്രിക് കാറുകൾ

(വർഷം - എണ്ണം)​

2019 - 31

2020 - 382

2021 - 1,​461

 2021ലെ കണക്ക്

(കാർ, മുച്ചക്രം, ഇരുചക്രം, ആകെ)

ജൂൺ - 140 - 35 - 185 - 360

ജൂലായ് - 134 - 79 - 455 - 668

ആഗസ്റ്റ് - 183 - 92 - 597 - 872

സെപ്‌തംബർ - 163 - 99 - 787 - 1,​049

ഒക്ടോബർ - 158 - 140 - 833 - 1,​131

നവംബർ - 206 - 131 - 943 - 1,​162

ഡിസംബർ - 21 - 17 - 116 - 154