70 ലക്ഷം രൂപയും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു
തിരുവനന്തപുരം: കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്നും വൻതോതിൽ ലഹരിവസ്തുക്കളും 70 ലക്ഷത്തിലേറെ രൂപയും പിടികൂടി. കാക്കമൂല സ്വദേശി ഷൈജുവിന്റെ വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഒരു ക്വിന്റലിലേറെ ശംഭു, 63 കിലോ ചൈനി, 39 കിലോ പാൻമസാല എന്നിവ ഉൾപ്പെടെ 211 കിലോഗ്രാം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 70,95,200 രൂപയാണ് പിടിച്ചെടുത്തത്. അസി. കമ്മിഷണർ മുരളിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സൂപ്രണ്ട് ടി.ആർ.കൃഷ്ണകുമാർ,ടി.എസ് ദിനേശ്കുമാർ,സഞ്ജീവ്, ശ്രീകല,സിന്ധു.എസ്,കൃഷ്ണകുമാർ.പി,ബാബു.എസ്,വിരേഷ് മിശ്ര,സെയ്ദ് സഹീർ,രഘുനാഥൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.