13​ ​കോ​ടി​യു​ടെ​ ​നി​ക്ഷേ​പ​ത​ട്ടി​പ്പ് ജു​വ​ല​റി​ ​ഉ​ട​മ​ ​റി​മാ​ൻ​ഡിൽ

Monday 06 December 2021 12:35 AM IST

പു​ന​ലൂ​ർ​:​ ​ഇ​ട​പാ​ടു​കാ​രി​ൽ​ ​നി​ന്ന് ​കോ​ടി​ക​ളു​ടെ​ ​നി​ക്ഷേ​പം​ ​ത​ട്ടി​യെ​ടു​ത്ത് ​മു​ങ്ങി​യ​ ​ജു​വ​ല​റി​ ​ഉ​ട​മ​ ​റി​മാ​ൻ​ഡി​ൽ.​ ​പു​ന​ലൂ​രി​ലെ​ ​പ​വി​ത്രം​ ​ജു​വ​ല​റി​ ​ഉ​ട​മ​ ​സാ​ബു​ ​എ​ന്ന​ ​സാ​മു​വേ​ലി​നെ​യാ​ണ് ​ഇ​ന്ന​ലെ​ ​പു​ന​ലൂ​ർ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്ത​ത്.​ 370​ ​ഇ​ട​പാ​ടു​കാ​രി​ൽ​ ​നി​ന്ന് 13​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​നി​ക്ഷേ​പ​മാ​യി​ ​സ്വീ​ക​രി​ച്ച​ശേ​ഷം​ ​ഏ​പ്രി​ൽ​ ​മാ​സ​ത്തോ​ടെ​ ​മു​ങ്ങി​യ​ ​സാ​മു​വേ​ൽ,​ ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​മു​മ്പി​ൽ​ ​വെ​ള്ളി​യാ​ഴ്ച​യാ​ണ് ​കീ​ഴ​ട​ങ്ങി​യ​ത്.​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​പു​ന​ലൂ​രി​ലെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ജു​വ​ല​റി​ ​ഉ​ട​മ​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​പു​ന​ലൂ​ർ​ ​പോ​സ്റ്റ് ​ഓ​ഫീ​സ് ​ജം​ഗ്ഷ​നി​ൽ​ ​ജൂ​വ​ല​റി​ ​ന​ട​ത്തി​ ​വ​ന്ന​ ​സാ​ബു​ ​നി​ക്ഷേ​പം,​ ​സ്വ​ർ​ണ്ണ​ച്ചി​ട്ടി​ ​തു​ട​ങ്ങി​യ​ ​വ​ക​യി​ൽ​ ​പു​ന​ലൂ​രി​ലും​ ​സ​മീ​പ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള​ള​വ​രി​ൽ​ ​നി​ന്ന് ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​ ​നി​ക്ഷേ​പ​മാ​യി​ ​സ്വീ​ക​രി​ച്ചി​രു​ന്നു.
ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ജൂ​വ​ല​റി​ ​തു​റ​ക്കാ​താ​യ​തോ​ടെ​യാ​ണ് ​സം​ശ​യം​ ​തോ​ന്നി​യ​ ​ഇ​ട​പാ​ടു​കാ​ർ​ ​പു​ന​ലൂ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​പൊ​ലീ​സ് ​കേ​സ്സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​വ്യാ​പ​ക​മാ​ക്കി​യെ​ങ്കി​ലും​ ​ഉ​ട​മ​യെ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​തു​ട​ർ​ന്നാ​ണ് ​കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​ ​പി.​ആ​ർ.​അ​ശോ​ക് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള​ള​ ​സം​ഘം​ ​സ​മു​വേ​ലി​ൻെ​റ​ ​വീ​ട്ടി​ലും​ ​പു​ന​ലൂി​ലെ​ ​ജൂ​വ​ല​റി​യി​ലും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ 136​ ​ഗ്രാം​ ​ഡ​യ​മ​ണ്ടും​ ​ര​ണ്ടേ​മു​ക്കാ​ൽ​ ​കി​ലോ​ ​സ്വ​ർ​ണ്ണ​വും​ ​ഒ​ന്ന​ര​ ​കി​ലോ​ ​വെ​ള​ളി​ ​ആ​ഭ​ര​ണ​ങ്ങ​ളും​ 3,500​ ​രൂ​പ​യും​ ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​ഉ​ട​മ​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​മു​ന്നി​ൽ​ ​വെ​ള​ളി​യാ​ഴ്ച​ ​കീ​ഴ​ട​ങ്ങി​യ​ത്.

Advertisement
Advertisement