ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ലെ ത​ട്ടി​പ്പ്:​ ​ജീ​വ​ന​ക്കാ​ര​ൻ​ ​പി​ടി​യിൽ

Monday 06 December 2021 12:51 AM IST

കൊ​ല്ലം​:​ ​ക​ട​പ്പാ​ക്ക​ട​യി​ലെ​ ​സ്വ​കാ​ര്യ​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ക​ണ​ക്കി​ൽ​ ​തി​രി​മ​റി​ ​ന​ട​ത്തി​ 20.19​ ​ല​ക്ഷം​ ​രൂ​പ​ ​അ​പ​ഹ​രി​ച്ച​ ​ജീ​വ​ന​ക്കാ​രി​ൽ​ ​ര​ണ്ടാ​മ​നും​ ​പി​ടി​യി​ൽ.​ ​സെ​യി​ൽ​സ് ​ഓ​ഫീ​സ​റാ​യി​രു​ന്ന​ ​ഇ​ര​വി​പു​രം​ ​സ​ക്കീ​ർ​ ​ഹു​സൈ​ൻ​ ​ന​ഗ​ർ​ 214​ബി​യി​ൽ​ ​ആ​ഷി​ക് ​മ​ൻ​സി​ലി​ൽ​ ​അ​ൽ​ ​അ​മീ​ൻ​ ​(21​)​ ​ആ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​മ​​​റ്റൊ​രു​ ​സെ​യി​ൽ​സ് ​ഓ​ഫീ​സ​ർ​ ​മു​ഹ​മ്മ​ദ് ​റാ​ഫി​ക്കി​നെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​റ​സ്​​റ്റ് ​ചെ​യ്തി​രു​ന്നു.
സ്ഥാ​പ​ന​ത്തി​ലെ​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ളും​ ​തി​രി​ച്ച​റി​യി​ൽ​ ​രേ​ഖ​ക​ളും​ ​ഉ​പ​യോ​ഗി​ച്ച് ​പ​ർ​ച്ചേ​സ് ​ലോ​ണി​ന് ​ഫി​നാ​ൻ​സ് ​സ്ഥാ​പ​ന​ത്തി​ന്റെ​ ​അം​ഗീ​കാ​രം​ ​വാ​ങ്ങു​ക​യാ​യി​രു​ന്നു.​ ​ന​ഗ​ര​ത്തി​ലെ​ ​പ്ര​ധാന
വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ഇ​ൻ​വോ​യി​സാ​ണ് ​ഇ​തി​നാ​യി​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​സ്ഥാ​പ​ന​ത്തി​ന്റെ
ഇ​ന്റേ​ണ​ൽ​ ​ആ​ഡി​​​റ്റിം​ഗി​ൽ​ ​ത​ട്ടി​പ്പ് ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ബ്രാ​ഞ്ച് ​മാ​നേ​ജ​ർ​ ​കൊ​ല്ലം​ ​ഈ​സ്​​റ്റ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​സി.​ഐ​ ​ആ​ർ.​ ​ര​തീ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​രാ​ജ്‌​മോ​ഹ​ൻ,​ ​എ.​എ​സ്‌.​ഐ​ ​ജ​ല​ജ,​ ​സി.​പി.​ഒ​മാ​രാ​യ​ ​രാ​ജ​ഗോ​പാ​ൽ,​ ​സ​ജീ​വ് ​എ​ന്നി​വ​രാ​ണ് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.

Advertisement
Advertisement