പ്രൊബേഷൻ പക്ഷാചരണം

Monday 06 December 2021 1:22 AM IST

മാവേലിക്കര: സാമൂഹിക നീതി വകുപ്പ് ആലപ്പുഴ പ്രൊബേഷൻ ഓഫീസും മാവേലിക്കര താലൂക്ക് സർവീസ് കമ്മിറ്റിയും മാവേലിക്കര ബാർ അസോസിയേഷനും സംയുക്തമായി പ്രൊബേഷൻ പക്ഷാചരണവും ജില്ലാതല സമാപന സമ്മേളനവും സെമിനാറും സംഘടിപ്പിച്ചു. മാവേലിക്കര കോടതി സമുച്ചയത്തിലെ എ.ഡി.ആർ സെന്ററിൽ നടന്ന പരിപാടി അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനുമായ സി.എസ്. മോഹിത് ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.ജി. സുരേഷ് അദ്ധ്യക്ഷനായി. അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി മൂന്ന് എസ്.എസ്. സീന മുഖ്യാതിഥിയായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ. അബിൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ കെ.അനിൽ കുമാർ സംസാരിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ എസ്. ഷാജഹാൻ സ്വാഗതവും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ആർ. സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.