വെള്ളായണി കാർഷിക കോളേജിൽ വെബിനാർ
Monday 06 December 2021 2:27 AM IST
വിഴിഞ്ഞം: ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് സോയിൽ സയൻസ് ആൻഡ് അഗ്രിക്കൾച്ചറൽ കെമിസ്ട്രി വിഭാഗ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പ്രശ്‌നാത്മക മണ്ണ് പരിപാലന രീതികളെക്കുറിച്ച് ദേശീയ വെബിനാർ നടത്തും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും.
കോളേജ് ഡീൻ ഡോ. എ. അനിൽകുമാർ അദ്ധ്യക്ഷനാകും. കോളേജ് വിദ്യാർത്ഥികളുടെ ശാസ്ത്ര സാഹിത്യ മത്സരങ്ങൾ, ശാസ്ത്ര പ്രദർശനം എന്നിവ നടക്കും. ഗൂഗിൾ മീറ്റ് ലിങ്ക് - https://meet.google.com/fmn waod-fba ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/KeralaAgriUniversity എന്നിവയിലൂടെ വെബിനാറിൽ പങ്കെടുക്കാം.