കർഷകർക്ക് സെമിനാർ
Monday 06 December 2021 2:36 AM IST
തിരുവനന്തപുരം: കാർഷികവൃത്തിയുടെ അഭിവൃദ്ധിക്കായി കൃഷിപ്പണികളിൽ, നവീന ഊർജ്ജ പദ്ധതികൾ എങ്ങനെ നടപ്പിലാക്കാം എന്ന വിഷയത്തിൽ ഊന്നൽ നൽകി ഐ.സി.എ.ആർ കൃഷി വിജ്‍ഞാന കേന്ദ്രം, മിത്രനികേതൻ 7നും 10 നും രാവിലെ 10 മുതൽ 12.30 വരെ എനർജി മാനേജ്‌മന്റ് സെന്ററിന്റെ സഹകരണത്തോടെ " കാർഷികവൃത്തി ഊർജ്ജ സംരക്ഷണത്തിലൂടെ" എന്ന വിഷയത്തെ ആസ്‌പദമാക്കി കർഷകർക്കായി സെമിനാർ സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ള കർഷകർ 9400288040 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അവസരം.