കാമുകനൊപ്പം ഒളിച്ചോടിയ സഹോദരിയുടെ തല സഹോദരൻ വെട്ടിയെടുത്തു, സഹായിക്കാൻ കൂടെയുണ്ടായിരുന്നത് അമ്മ

Monday 06 December 2021 11:51 AM IST

മുംബയ്: കാമുകനൊപ്പം സഹോദരി ഒളിച്ചോടിയത് സഹിക്കാൻ കഴിയാതെ സഹോദരൻ പെൺകുട്ടിയുടെ തല വെട്ടിയെടുത്തു. പതിനേഴുകാരനെ സഹായിക്കാൻ സ്വന്തം അമ്മ തന്നെ കൂടെയുണ്ടായിരുന്നത് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് സംഭവം. സഹോദരിയുടെ തല വെട്ടി മാറ്റി ശേഷം ശരീരഭാഗം ഇയാൾ വായുവിൽ ചുഴറ്റുകയും ചെയ‌്തുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഇരുവരെയും പൊലീസ് പിടികൂടി.

കൃതി തോർ എന്ന പെൺകുട്ടിയാണ് ദുരഭിമാനക്കൊലപാതകത്തിന്റെ ഇര. ഇക്കഴിഞ്ഞ ജൂണിലാണ് കൃതി കാമുകനൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ ദിവസം മകളുടെ വീട്ടിൽ സൗഹൃദം നടിച്ചെത്തിയ അമ്മയും സഹോദരനും ചേർന്ന് കൃത്യം നടപ്പാക്കുകയാിരുന്നു. ചായ തയ്യാറാക്കാൻ അടുക്കളയിലേക്ക് പോയ കൃതിയെ അമ്മ പിടിച്ചു വയ‌്ക്കുകയും, സഹോദരൻ കത്തി ഉപയോഗിച്ച് തലയറുത്തു മാറ്റുകയുമായിരുന്നു.

മകൾ സ്വന്തം ഇഷ്‌ടപ്രകാരം വിവാഹം കഴിച്ചതാണ് തങ്ങളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇരുവരും കുറ്റസമ്മതം നടത്തി.