ശിവ പ്രീതി ലഭിക്കണോ? എങ്കിൽ തിങ്കളാഴ്ച ഇക്കാര്യങ്ങൾ ചെയ്യരുത്

Monday 06 December 2021 3:03 PM IST

ഏതൊരു മനുഷ്യനും നേരിടുന്ന ഒരു പ്രശന്മാണ് പെട്ടെന്ന് ദേഷ്യം ഉണ്ടാകുന്നത്. ഇത് ഏറ്റവും ദൃഢമായ ബന്ധങ്ങളെ പോലും തകർത്ത് കളയാറുണ്ട്. പലപ്പോഴും വളരെ നിസാരമായ കാര്യങ്ങൾക്കാവും നാം തർക്കിക്കുന്നതും വഴക്കുണ്ടാക്കുന്നതും. ഇത് ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമായ മഹാദേവന്റെ അനുഗ്രഹ കുറവ് കൊണ്ടാണെന്ന് ആചാര്യമാർ പറയുന്നു . തിങ്കളാഴ്ച ദിവസമാണ് മഹാദേവ പ്രീതിക്ക് ഏറ്റവും ഉത്തമം. ഈ ദിവസം ചിലകാര്യങ്ങൾ പിന്തുടർന്നാൽ സംഹാര മൂർത്തികൂടിയായ പരമശിവന്റെ അനുഗ്രഹം നേടാനാവും.

തിങ്കളാഴ്ച ദിവസം മഹാദേവനൊപ്പം ചന്ദ്ര ഭഗവാന്റെയും ദിവസമാണ്. ഈ ദിവസം ചന്ദ്രദോഷത്തിന് പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ സമാധാനവും ആരോഗ്യവും സമൃദ്ധിയും ലഭിക്കുന്നു.

ചന്ദ്ര പ്രീതിക്ക്

മാനസികമായ പിരിമുറുക്കം അനുഭവപ്പെടുന്നവർ ചന്ദ്ര പ്രീതി നേടുന്നത് ഉത്തമം ആണ്. ജാതകത്തിൽ ചന്ദ്രന്റെ സ്ഥാനം കൃത്യമാണെങ്കിൽ ജീവിതത്തിൽ ഉടനീളം സമാധാനവും സന്തോഷവും ലഭിക്കും. സംഖ്യാ ശാസ്‌ത്ര പ്രകാരം രണ്ട് എന്ന സംഖ്യയുടെ അധിപനാണ് ചന്ദ്രൻ. അതുകൊണ്ട് തന്നെ ഈ ദിവസം ജനിച്ചവർ ജന്മനാൽ ചന്ദ്ര അനുഗ്രഹം ലഭിച്ചവരാണ്. 11, 27,29 തുടങ്ങിയ ദിവസങ്ങളിൽ ജനിച്ചവർക്കും ചന്ദ്ര അനുഗ്രഹം ഉണ്ടാവും.

തിങ്കളാഴ്ച വ്രതമിരിക്കുക, പൗർണമി വ്രതം ഇരിക്കുക, ശക്തി പൂജ ചെയ്യുക, വെളുത്ത നിറത്തിലുള്ള പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുക, ചന്ദ്രന്റെ രത്നമായ മുത്ത് ധരിക്കുക തുടങ്ങിയവയൊക്കെയാണ് ചന്ദ്ര പ്രീതി നേടാൻ ഉത്തമം

ശിവ പ്രീതിക്ക് നേടുന്നത് എങ്ങനെ?

നേരത്തെ സൂചിപ്പിച്ച് പോലെ ശിവ പ്രീതിക്ക് ഉത്തമമായ ദിവസം തിങ്കളാഴ്ചയാണ്.

തിങ്കളാഴ്ച ശിവനെ പ്രീതിപ്പെടുത്താൻ ഭക്തർ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട് . മഹാദേവൻ ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര കോപിയുമാണ്. അതുകൊണ്ടുതന്നെ ഇന്നേ ദിവസം തെറ്റുകളൊന്നും പറ്റാതെ ശ്രദ്ധിക്കേണ്ടതുണ്ട് . ശിവക്ഷേത്ര ദർശനം നടത്താം. ഈ ദിനം മഹാദേവനെ വിധി പ്രകാരം ആരാധിക്കണം. കൂടാതെ സ്വർണ്ണം, പണം എന്നിവ നിക്ഷേപിക്കുന്നതിനും ഈ ദിവസം അനുയോജ്യമാണ്.

തിങ്കളാഴ്ച ദിവസം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

ഈ ദിവസം ശനിയുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളായ ചക്ക, എള്ള്, ഉഴുന്ന്, മസാല തുടങ്ങിയവ കഴിക്കാനോ നീല, പർപ്പിൾ, തവിട്ട് നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കാനോ പാടില്ല.

ഈ ദിവസം പഞ്ചസാര കഴിക്കരുത്.

ഉച്ചതിരിഞ്ഞ് ഉറങ്ങുന്നത് ദോഷങ്ങൾക്ക് കാരണമാകാം

വെളുത്ത വസ്ത്രങ്ങളോ പാലോ ആർക്കും ദാനം ചെയ്യരുത്.

ഈ ദിവസം വടക്ക്, കിഴക്ക് ദിശകളിൽ യാത്ര ചെയ്യരുത്.

ഈ ദിവസം അമ്മയുമായി ഒരു തരത്തിലും തർക്കിക്കരുത്

കുലദേവതയെ അപമാനിക്കരുത്

Advertisement
Advertisement