തടിച്ച ശരീരവും വായിലെ വലിയ പല്ലുകളുമുള‌ള ഭയങ്കരന്മാർ; സഞ്ചരിക്കുന്ന ബോട്ട് വരെ മറിച്ചിടുന്ന ഹിപ്പോ കൂട്ടങ്ങളുള‌ള തടാകത്തിലൂടെ നടത്തിയ ഒരു യാത്രാ അനുഭവം

Monday 06 December 2021 4:09 PM IST

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്ചകളുടെ രണ്ടാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. കെനിയയിലെ തടാകമായ ലേക്ക് നൈവാഷയിലെ മൃഗങ്ങളെയും പക്ഷികളെയും തേടിയാണ് ഇന്നത്തെ യാത്ര. നാല് പേർക്ക് ഇരിക്കാവുന്ന ചെറിയ ബോട്ടിലാണ് യാത്ര.

പലതരത്തിലുള്ള പക്ഷികളെയും,മൃഗങ്ങളെയും ഇവിടെ കാണാം. പക്ഷെ അപകടം നിറഞ്ഞ യാത്രയാണ്, എപ്പോൾ വേണമെങ്കിലും ഹിപ്പോകൾ ബോട്ട് മറിച്ചിടാൻ സാധ്യതയുണ്ട്. ശിരസ്സ് അല്പം മാത്രം ജലോപരിതലത്തിനു മുകളിൽ വച്ച് മുങ്ങിക്കിടക്കുന്ന ഇവയെ പെട്ടെന്ന് കാണാൻ സാധിക്കുകയില്ല. ആഫ്രിക്കൻ വൻകരയാണ്ഹിപ്പോകളുടെ(നീർക്കുതിര)ജന്മദേശം.

ഇവിടെ മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിക്കുകയും,കടിച്ച് കൊല്ലുകയും ചെയ്തിട്ടുള്ള മൃഗമാണ് ഹിപ്പോകൾ. കുറച്ച് ദൂരം യാത്ര ചെയ്‌തപ്പോൾ തന്നെ ഹോപ്പോകളുടെ ഒരു കൂട്ടത്തെ കണ്ടു. വെള്ളത്തിലും കരയിലുമായാണ് നിൽപ്പ്. വലിയവർ മുതൽ കുട്ടികൾ വരെ ഉണ്ട് കൂട്ടത്തിൽ. തടിച്ചുരുണ്ട ശരീരവും വലിയ വായയും പല്ലുകളും ഇവയുടെ പ്രത്യേകതകളാണ്. ലേക്ക് നൈവാഷയിൽ കണ്ട നിരവധി പക്ഷികളെയും,ഹിപ്പോ കൂട്ടങ്ങളെയും,ആന ക്കൂട്ടത്തേയും ഈ എപ്പിസോഡിലൂടെ നിങ്ങൾക്ക് കാണം.

Advertisement
Advertisement