ഗോവയിൽ തൃണമൂലുമായി സഖ്യം ചേർന്ന് എം.ജി.പി

Tuesday 07 December 2021 12:45 AM IST

പനാജി: ഗോവയിൽ അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കി ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയായ മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി).

തൃണമൂലുമായി ചർച്ചകൾ നടത്തുന്നതിന് മുന്നേ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്ന് പാർട്ടി അദ്ധ്യക്ഷൻ ദീപക് ധവലികർ വ്യക്തമാക്കി. 2017 തിരഞ്ഞെടുപ്പിൽ എം.ജി.പിയ്ക്ക് മൂന്ന് സീറ്റുകൾ ലഭിച്ചിരുന്നു. 2019ൽ എം.ജി.പിയുടെ രണ്ട് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതോടെ സഖ്യം പിളരുകയായിരുന്നു.

Advertisement
Advertisement