സെമിനാറും പ്രദർശനവും

Tuesday 07 December 2021 2:48 AM IST

തിരുവനന്തപുരം:മണ്ണിന്റെ ഘടനയും സവിശേഷതയും മനസിലാക്കി അതിന്റെ ജൈവവൈവിദ്ധ്യം സംരക്ഷിക്കാൻ നമുക്ക് കഴിയണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബ് സംഘടിപ്പിച്ച സെമിനാറും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശ്രീകാര്യം വികാസ് നഗറിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബൈജു. എസ്. സൈമൺ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ഫിറോഷ് എ.എസ് വിഷയാവതരണവും കൃഷി ഓഫീസർ ഗ്രീഷ്മ.എസ് മണ്ണുപരിശോധന സംബന്ധിച്ച ക്ലാസും എടുത്തു. വാർഡ് കൗൺസിലർമാരായ ഗായത്രിദേവി, അർച്ചന മണികണ്ഠൻ, ആശാ ബാബു എന്നിവർ സംസാരിച്ചു. വികാസ് നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കേശവൻകുട്ടി സ്വാഗതവും ശ്രീകാര്യം കൃഷി ഓഫീസർ ലക്ഷ്മി.വി നന്ദിയും പറഞ്ഞു.

Advertisement
Advertisement